Connect with us

crime

യു.പിയില്‍ മുസ്‌ലിംങ്ങളെ കുടുക്കാന്‍ ഗോഹത്യ; ബജ്രംഗ് ദള്‍ നേതാക്കള്‍ അറസ്റ്റില്‍

മുസ്‌ലിംങ്ങള്‍ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.

Published

on

യു.പിയില്‍ മുസ്‌ലിംങ്ങളെ കുടുക്കാനും ഛിജ്ലെത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനും ഗോഹത്യ നടത്തിയ ബജ്രംഗ് ദള്‍ നേതാക്കള്‍ അറസ്റ്റില്‍. പശുവിനെ കശാപ്പ് ചെയ്ത ശഹാബുദീനെയും പദ്ധതി ആസൂത്രണം ചെയ്ത ബജ്രംഗ് ദള്‍ നേതാക്കളായ സുമിത് ബിഷ്ണോയ്, രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുസ്‌ലിംങ്ങള്‍ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം. മഖ്‌സൂദ് എന്ന വ്യക്തായിയോട് പകപോക്കന്‍ ആയിരുന്നു ശഹാബുദീന്‍ ബജ്രംഗ് നേതാക്കളുമായി സഹകരിച്ചത്.

സംഭവത്തില്‍ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതിനാല്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ മറ്റൊരു ഇടത്തേക്ക് പ്രതികള്‍ മാറ്റുകയായിരുന്നു. എന്നാല്‍ മഖ്‌സൂദ് എന്നയാളുടെ ഫോട്ടോയടങ്ങുന്ന പേഴ്‌സ് ഈയിടത്തായി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ മഖ്‌സൂദ് ശഹാബുദീന്റെ പേര് വെളിപ്പെടുത്തുകയും പൊലീസ് ഗൂഡലോചന കണ്ടെത്തുകയും ചെയ്തു.

നിലവില്‍ ശഹാബുദീന് സഹായം ചെയ്തു നല്‍കിയ നഈം അടക്കമുള്ള നേതാക്കളെ പൊലീസ് തിരയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മഖ്‌സൂദ് എന്ന വ്യക്തിയോട് പകപോക്കുക എന്നതാണ് ശഹാബുദീന്റെ ലക്ഷ്യമെന്ന് ജില്ലാ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോഹത്യക്കുള്ള പശുവിനെ കണ്ടെത്തുന്നതിനായി സുമിത് ബിഷ്ണോയ് ഒന്നാം പ്രതിയായായ ശഹാബുദീന് 2000 രൂപ നല്‍കിയിട്ടുണ്ടെന്നും ഹേമരാജ് മീണ പറഞ്ഞു.

ജനുവരി 16ന് പശുവിന്റെ തല ഉത്തര്‍പ്രദേശിലെ കാന്‍വാര്‍ റോഡില്‍ ഒന്നിലധികം തവണ ഇടിച്ചുകൊണ്ടാണ് ഗോഹത്യ നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

crime

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Published

on

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്.

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

Continue Reading

crime

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍

2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.

Published

on

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലൂര്‍ എടലോളി ശംസുദ്ധീന്‍(46)ആണ് പിടിയിലായത്. മഞ്ചേരി തുറക്കല്‍ കിഴിശ്ശേരി റോഡ് ജങ്ഷനില്‍ വെച്ചാണ് 9.071ഗ്രാം മെത്താംഫിറ്റമിനുമായി ഇയാളെ അറസ്റ്റുചെയ്തത്.

എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനല്‍കിയത്. 2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.
കാറില്‍ 615 ഗ്രാം ഹാഷിഷ് ഓയിലും 4.800 ഗ്രാം എംഡിഎംഎയും കടത്തിയ ആ കേസിന്റെ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും മെത്താംഫിറ്റമിനുമായി മഞ്ചേരി എക്‌സൈസ് പിടികൂടിയത്.

പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. വിജയന്‍, എം.എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ.പി. സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, ടി. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Continue Reading

Trending