Connect with us

crime

ചെരുപ്പ് വില കുറച്ച് കച്ചവടം നടത്തിയതിന്റെ പേരില്‍ ദമ്പദിതകള്‍ക്ക് നേരെ മര്‍ദനം; എസ്‌ഐക്കെതിരെ കേസ്

എസ്.ഐയുടെ ബന്ധുവിന്റെ കടയിലേതിനേക്കാള്‍ വിലകുറച്ച് ചെരുപ്പ് വിറ്റതിനാണ് ആക്രമിച്ചതെന്ന് പരാതി.

Published

on

തിരുവനന്തപുരം പോത്തന്‍കോട് ദമ്പതികള്‍ക്ക് നേരെ എസ്.ഐയുടെ ആക്രമണം. എസ്.ഐയുടെ ബന്ധുവിന്റെ കടയിലേതിനേക്കാള്‍ വിലകുറച്ച് ചെരുപ്പ് വിറ്റതിനാണ് ആക്രമിച്ചതെന്ന് പരാതി. ഇന്റലിജന്‍സ് ആസ്ഥാനത്തെ എസ്.ഐ ഫിറോസ് ഖാനെതിരെ കേസെടുത്തു.

പോത്തന്‍കോട് ജങ്ഷനില്‍ ആറ് മാസത്തിലേറെയായി ചെരുപ്പ് കട നടത്തുകയാണ് മര്‍ദനമേറ്റ ദമ്പതികള്‍. ഇവരുടെ കടയോട് ചേര്‍ന്ന് മറ്റൊരു ചെരുപ്പ് കട നടത്തുന്നത് എസ്.ഐയായ ഫിറോസ് ഖാന്റെ ബന്ധുവാണ്. ദമ്പതികളുടെ കടയില്‍ ഓണത്തോട് അനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിക്കുകയും ചെരുപ്പുകള്‍ വിലകുറച്ച് വില്‍ക്കുകയും ചെയ്തു. ഞായറാഴ്ചയായ ഇന്നലെ വൈകിട്ട് ധാരാളം ആളുകള്‍ ഓഫറിലുള്ള ചെരുപ്പുവാങ്ങാനെത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ ഫിറോസ് ഖാനും മകനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

ദമ്പതികള്‍ക്ക് കൂടാതെ അത് തടയാനെത്തിയ മകനും മര്‍ദനമേറ്റു. പരാതിയില്‍ പോത്തന്‍കോട് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഫിറോസ് ഖാനും മകനുമെതിരെ കേസെടുത്തത്. ഫിറോസ് ഖാന്‍ ഒളിവിലാണ്. ഫിറോസ് ഖാന്റെ ബെനാമിയാണ് കട നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.

crime

സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

Published

on

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.

ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാര്‍ത്ഥിയോട് സ്വകാര്യഭാഗം കാണിക്കാന്‍ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ പുതുനഗരം പൊലീസില്‍ പരാതി നല്‍കിയതോടെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

‘കന്യകയുമായുളള ലൈംഗികബന്ധം മാനസികരോഗങ്ങൾ മാറ്റും’; കർണാടകയിൽ ആറാംക്ലാസുകാരിയെ വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ

പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു

Published

on

ബംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പനയ്ക്കു വച്ച സെക്‌സ് റാക്കറ്റ് പിടിയില്‍. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സ് ആപ്പിലൂടെ വില്‍പനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കര്‍ണാടക സ്വദേശികളായ ശോഭ, തുള്‍സി കുമാര്‍ എന്നിവര്‍ പിടിയിലായത്.

കന്യകകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാനസികരോഗം അടക്കം ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഇക്കാര്യം മനസിലാക്കിയ സന്നദ്ധ സംഘടനയിലെ ഒരംഗം ‘ആവശ്യക്കാരന്‍’ എന്ന വ്യാജേന റാക്കറ്റുമായി ബന്ധപ്പെടുകയും പെണ്‍കുട്ടിയുടെ ചിത്രം ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് കുട്ടിയെ എത്തിക്കുമെന്നും അറിയിച്ചു. ഇക്കാര്യം ഇയാള്‍ പൊലീസിനെ അറിയിച്ചതോടെ ഇവരെ പിടികൂടുകയുമായിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ ആദ്യം ആറാം ക്ലാസുകാരി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Continue Reading

crime

സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി 17 വിദ്യാർഥിനികൾ

മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു

Published

on

ന്യൂഡൽഹി: വിദ്യാർഥികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബിസിനസ് കോളജ് മേധാവിയായ സന്യാസിക്കെതിരെ കേസ്. ഡൽഹി വസന്ത്കുഞ്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ഷാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് ( ഡോ. പാർഥ സാരഥി) പൊലീസ് കേസെടുത്തത്.

കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരായായത്. വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ​ശൃംഘേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളിയാണ് ഓഗസ്റ്റ് നാലിന് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

മൊഴി രേഖപ്പെടുത്തിയ 32 വിദ്യാർത്ഥികളിൽ 17 പേരും ഇയാൾക്കെതിരെ പരാതി നൽകി. മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. കോളജിലെ വനിതകളടക്കം ചില ജീവനക്കാർ ഇയാൾക്കുവേണ്ടി വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇരകളുടെ മൊഴികളിലുണ്ട്. അതേസമയം, ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാരുടെ നേതൃത്വത്തിലാണ് തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്നും ചില വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗിക പീഡനമടക്കം കുറ്റകൃത്യങ്ങ​ൾ ചുമത്തി കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു. കേസെടുത്തതിന് പിന്നാലെ, ഒളിവിൽ​ പോയ പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നതെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും പ്രതി താമസിച്ചിരുന്ന വീടിന്റെ പരിസരത്തും നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ​പൊലീസ് ഇതിനകം സമാഹരിച്ചിട്ടുണ്ട്.

അന്വേഷണത്തിനിടെ, സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോൾവോ കാറിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാർ കസ്റ്റഡിയിലെടുത്തതായും അധികൃതർ വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ പ്രമുഖ ആശ്രമത്തിന്റെ ശാഖയാണ് ചൈതന്യാനന്ദയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്നത്. കേസെടുത്തതിന് പിന്നാലെ, ഇയാളെ പദവികളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ആശ്രമം അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Continue Reading

Trending