Connect with us

kerala

കോവിഡ് കാല അഴിമതി; സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നത്, തകര്‍ന്നുവീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പിആര്‍ ഇമേജ്; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു

Published

on

സി.എ.ജി സമര്‍പ്പിച്ച കോവിഡ് കാല അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മഹാമാരിയുടെ കാലത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്തിയുടെ പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണ്. മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണ്.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫര്‍മയില്‍ നിന്നും മൂന്നിരട്ടി വിലക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്റെ പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. 14 വിതരണക്കാരുടെ ഒറ്റ മരുന്നിന്റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തല്‍ കെ.എം.എസ്.സി.എല്‍ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്.

സി.എ.ജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണ്. കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരും. സര്‍ക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍

ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്

Published

on

സംസ്ഥാനത്ത് ഇത്തവണ 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 154 .7 (62 % ) മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

 

Continue Reading

kerala

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്

Published

on

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്. അപകടസമയം, വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്

ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published

on

കൊച്ചി: ലഹരിക്കേസില്‍ ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 29 (10 വര്‍ഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എന്‍.എസ് സെക്ഷന്‍ 238 (മൂന്ന് വര്‍ഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

താരത്തെ ഇന്ന് പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.

കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Continue Reading

Trending