Connect with us

crime

താനൂരിൽ രണ്ടിടത്ത് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി

മി​ഠാ​യി കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ര​ണ്ടി​ട​ത്തും ശ്ര​മം

Published

on

താ​നൂ​രി​ൽ ര​ണ്ടി​ട​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. താ​നൂ​ർ കെ.​പു​രം പു​ത്ത​ൻ​തെ​രു എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ദേ​വ​ധാ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ​വെ​ച്ചും ചീ​രാ​ൻ ക​ട​പ്പു​റ​ത്ത് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം മ​ദ്റ​സ വി​ദ്യാ​ർ​ഥി​യെ​യു​മാ​ണ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മി​ഠാ​യി കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ര​ണ്ടി​ട​ത്തും ശ്ര​മം.

കെ.​പു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പു​ത്ത​ൻ​തെ​രു എ.​എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ രാ​വി​ലെ 10ഓ​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. മി​ഠാ​യി വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ അ​ക്ര​മി ക​ത്തി​യെ​ടു​ത്ത് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മു​ടി നീ​ട്ടി ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ച് കൈ​യി​ൽ ബാ​ഗു​മാ​യാ​ണ് ഇ​യാ​ൾ വ​ന്ന​തെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്നു. രാ​വി​ലെ ഏ​ഴി​ന് ചീ​രാ​ൻ​ക​ട​പ്പു​റ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം മ​ദ്റ​സ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ഭീ​ഷ​ണി​യു​യ​ർ​ന്നി​രു​ന്നു. ഇ​വി​ടെ​യും നീ​ള​ൻ മു​ടി​യു​ള്ള ക​റു​ത്ത മാ​സ്ക് ധ​രി​ച്ച​യാ​ളാ​ണ് മി​ഠാ​യി​യു​മാ​യെ​ത്തി​യ​തെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്.

മി​ഠാ​യി വാ​ങ്ങാ​ൻ മ​ടി​ച്ച​തോ​ടെ ശ​കാ​ര വ​ർ​ഷം ന​ട​ത്തി​വ​ന്ന ക​റു​ത്ത വാ​നി​ൽ ക​യ​റി അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടി​ട​ത്തും അ​ക്ര​മം ന​ട​ത്തി​യ​ത് ഒ​രേ ആ​ൾ ആ​കാ​നു​ള്ള സാ​ധ്യ​തു​ണ്ടെ​ന്ന് പ​റ​യു​ന്നു.

crime

മഅദനിയുടെ വീട്ടില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച ഹോം നഴ്‌സ് അറസ്റ്റിൽ

Published

on

അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള്‍ പിടിയില്‍. ഹോം നഴ്‌സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്. മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടി​ച്ചത്.

വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കാനാൻ എത്തിയ റംഷാദ് മോഷണം നടത്തുകയായിരുന്നു. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴി​ഞ്ഞ ദി​വസം സ്വർണാഭരണവും പണവും കാണാതായതി​നെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി​ നൽകി​യി​രുന്നു.

കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ്‌ വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌. ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനി​ൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച നിലയിൽ 2 പവന്റെ കൈചെയി​ൻ കണ്ടെത്തി. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലല്‍ റംഷാദ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Continue Reading

crime

‘ആ കളി ഇവിടെ ചിലവാകില്ല’; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാര്‍ഥി

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു

Published

on

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാര്‍ഥി. പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.

ഒരു പരസ്യ തട്ടിപ്പില്‍ അശ്വഘോഷിന്റെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്‍ സെല്ലിനു കോള്‍ കൈമാറുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.

എന്നാല്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്‍കി അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നും ഇത്തരക്കാര്‍ വിളിക്കുമ്പോള്‍ സ്വന്തം വിവരങ്ങള്‍ നല്‍കരുതെന്നും അശ്വഘോഷ് പറഞ്ഞു.

Continue Reading

crime

സിനിമ താരം പരീക്കുട്ടി എം.ഡി.എം.എയുമായി പിടിയിൽ

കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്.

Published

on

എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയിൽ. മുൻ ബി​ഗ് ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീൻ, വടകര സ്വദേശി പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കൽ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വാഗമൺ റൂട്ടിലായിരുന്നു വാഹന പരിശോധന. കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. ജിസ്‌മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്സൈസ് ഇവരെ പിടികൂടിയത്. ജിസ്‌മോൻ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഹാപ്പി വെഡിങ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.

Continue Reading

Trending