Connect with us

india

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

Published

on

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റിൽ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നൽകിയത്. അവരുടെ ഏകകക്ഷി -ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങൾക്കെതിരായ താക്കീതായിരുന്നു ജനങ്ങൾ നൽകിയത്.

വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസർക്കാർ എല്ലാവരുടേതുമാണ് എല്ലാവർക്കും തണൽ നൽകുമ്പോഴാണ് വൃക്ഷം വൃക്ഷമായി തീരുന്നത് . കഠിനമായ ഉഷ്ണത്തിലും തണൽ നൽകാത്ത ഇത്തരം വൃക്ഷത്തെ എങ്ങനെ വൃക്ഷം എന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഒരിത്തിരി പോലും തണൽ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവൺമെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓർക്കണം. അത് വൈവിധ്യസമ്പൂർണ്ണവും പരസ്പരസ്നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്.

കർഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാർഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യമാണ് ആദ്യം അവർക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയിൽ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയിൽ ജോലി സൃഷ്ടിക്കൽ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റിൽ രാജ്യത്തൊരു ജോലി പ്രശ്നമുണ്ട് എന്ന് കേന്ദ്രസർക്കാർ തിരിച്ചറിയാൻ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.

കോർപ്പറേറ്റ് മേഖലക്ക് സബ്സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വർദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending