Connect with us

kerala

ഒമ്പത് തസ്തികകളില്‍ പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

carrerchandrika

തസ്തികകളില്‍ അഭിമുഖം നടത്തും.

Published

on

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിയോളജി)- (കാറ്റഗറി നമ്പര്‍ 236/2021) ഉള്‍പ്പെടെ ഒമ്പത് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, ഇക്കോണോമിക്‌സ്, സുവോളജി-(ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 730/2021, 731/2021, 738/2021), പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 198/2020), ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 1/ഓവര്‍സിയര്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 377/2020), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിയോളജി) (കാറ്റഗറി നമ്പര്‍ 644/2021), പട്ടികവര്‍ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 60/2020), പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്- ഒന്നാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍ 196/2021), പൊലീസ് സര്‍വീസില്‍ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സയന്റിഫിക് ഓഫീസര്‍-ബയോളജി (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 113/2022), സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 24/2021) എന്നീ തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്)-മൂന്നാം എന്‍.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പര്‍ 484/2021), കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്-തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പര്‍ 264/2022), കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മാധ്യമം)- രണ്ടാം എന്‍.സി.എ. മുസ്ലീം (കാറ്റഗറി നമ്പര്‍ 215/2022), വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്- രണ്ടാം എന്‍.സി.എ. (കാറ്റഗറി നമ്പര്‍ 217/2022- ഒ.ബി.സി., 2019/2022- പട്ടികജാതി), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിന്ദി (പട്ടികവര്‍ക്ഷം) (കാറ്റഗറി നമ്പര്‍ 418/2022), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. മാത്തമാറ്റിക്‌സ് (കാറ്റഗറി നമ്പര്‍ 416/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (ഓയില്‍ സീഡ്‌സ്)-ജനറല്‍ കാറ്റഗറി (കാറ്റഗറി നമ്പര്‍ 355/2021) എന്നീ തസ്തികകളില്‍ അഭിമുഖം നടത്തും.

 

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending