X

പല്ല് നഷ്ടപ്പെട്ടതിനാൽ ഇര പിടിക്കാനാകില്ല; മുള്ളൻകൊല്ലിയിലെ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി

തൃശൂര്‍: വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.

തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാൻ തീരുമാനിച്ചത്. കർണാടക വനത്തിലും ഈ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പല്ല് പോയതെന്നാണ് പ്രാഥമിക നിഗമനം. കാട്ടിൽ ഇരതേടാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കാൻ ആരംഭിച്ചത്.

തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയിരുന്നത്.

webdesk14: