Connect with us

kerala

പല്ല് നഷ്ടപ്പെട്ടതിനാൽ ഇര പിടിക്കാനാകില്ല; മുള്ളൻകൊല്ലിയിലെ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി

തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാൻ തീരുമാനിച്ചത്

Published

on

തൃശൂര്‍: വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.

തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാൻ തീരുമാനിച്ചത്. കർണാടക വനത്തിലും ഈ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പല്ല് പോയതെന്നാണ് പ്രാഥമിക നിഗമനം. കാട്ടിൽ ഇരതേടാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കാൻ ആരംഭിച്ചത്.

തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയിരുന്നത്.

kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; ‘ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; മന്ത്രി കെ ബി ഗണേഷ് കുമാര്‍

അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണെന്നും പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാം. ആര്‍ക്കും 24 മണിക്കൂറും വിഷയങ്ങള്‍ അറിയാനും അറിയിക്കാനും സാധിക്കും.

ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Continue Reading

kerala

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു.

Published

on

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര റണ്‍വേ മുറിച്ച് കടന്നുപോകുന്നതിനാല്‍ വര്‍ഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക.

 

Continue Reading

kerala

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു

പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് (42) മരിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂച്ചയെ രക്ഷിക്കാന്‍ സിജോ ഓടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍ സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, റോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ എതിരെ വരുകയായിരുന്ന ലോറി യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.

Continue Reading

Trending