Connect with us

EDUCATION

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published

on

ബിരുദ പ്രവേശനം 2024:എഡിറ്റിംങ് & ലേറ്റ് രജിസ്ട്രേഷന്‍

2024 – 2025 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾ ഉണ്ടായിരിക്കുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ / സർവകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്‌സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകുന്നതായിരിക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ മെറിറ്റ് അനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

എഡിറ്റിംങ്

ജൂലൈ 15 മുതൽ 18 വൈകീട്ട് അഞ്ചു മണി വരെ വിദ്യാർഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തുപോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് / റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. മൂന്നാം അലോട്ട്മെന്റിന് ശേഷം ഹയര്‍ ഓപ്‌ഷന്‍ നിലനിര്‍ത്തികൊണ്ട് വിദ്യാർഥികള്‍ക്ക് സ്ഥിരം അഡ്മിഷന്‍ എടുക്കാന്‍ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഹയർ ഓപ്‌ഷനുകൾ നില നിൽക്കുന്നപക്ഷം ഈ ഓപ്‌ഷനുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷന്‍ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് / റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.

ലേറ്റ് രജിസ്ട്രേഷന്‍

2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി 310/- രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ജൂലൈ 15 മുതൽ 18 വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. വെബ്‍സൈറ്റ്: https://admission.uoc.ac.in/. പ്രസ്തുത വിദ്യാർഥികളേയും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക. ജൂലൈ 31-നു ശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും. കേരള സംസ്ഥാന ആർട്സ് ഫെസ്റ്റിവൽ, എൻ.എസ്.എസ്., എൻ.സി.സി. (75 ശതമാനം അറ്റൻഡൻസ് ലഭിച്ച സർട്ടിഫിക്കറ്റ്), എസ്.പി.സി., നന്മമുദ്ര എന്നിവയിൽ പ്ലസ്‌ടു തലത്തിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ വെയിറ്റേജ് മാർക്കിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷയിലെ അപാകം നിമിത്തം നിലവിലെ അലോട്ട്‌മെന്റ് / പ്രവേശനം നഷ്‌ടപ്പെടുകയും തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്. അപേക്ഷയിലെ യാതൊരു വിധ തിരുത്തലുകളും സർവകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതല്ല.

ഡെപ്യൂട്ടേഷൻ നിയമനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യു.ജി.സി. റെഗുലേഷൻ 2018 അനുശാസിക്കുന്ന യോഗ്യതകളുള്ള കേന്ദ്ര / സംസ്ഥാന അംഗീകൃത സർവകലാശാല / ഗവണ്മെന്റ് / എയ്ഡഡ് കോളേജ് / സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഫസർമാരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്മെന്റ്

2024 – 2025 അധ്യയന വര്‍ഷത്തെ അഫ്‍സല്‍ – ഉല്‍ – ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 20-ന് വൈകീട്ട് നാലു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം കോളേജുകളില്‍ നേരിട്ടെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സി.ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ : 135/- രൂപ, മറ്റുള്ളവര്‍ : 540/- രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീ പേയ്മെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോര്‍ട്ട്സ്, പി.എച്ച്. ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 17 മുതല്‍ 20 വരെ കോളേജുകള്‍ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ജൂലൈ 19 മുതല്‍ പ്രവേശനം അവസാനിക്കുന്നതുവരെ അവസരം ഉണ്ടായിരിക്കും. ക്ലാസ്സുകള്‍ ജൂലൈ 22-ന് തുടങ്ങും.

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി:

■ ഇ.ടി.ബി. സംവരണ സീറ്റിലേക്കുള്ള പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള ഇ.ടി.ബി. സംവരണ സീറ്റിലേക്കുള്ള പ്രവേശനം ജൂലൈ 18 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.
പളളിക്കല്‍ ടൈംസ് .

ടോക്കൺ രജിസ്‌ട്രേഷൻ

വിദൂരവിദ്യാഭ്യാസവിഭാഗം നാലാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വെബ്‌സൈറ്റിൽ നിലവിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാം. ഫീസ്: 2750/- രൂപ.

പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്റ് സെക്രട്ടറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് (CBCSS-V-UG 2022 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

വൈവ

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. നാലാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷയുടെയും, ആറാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെയും പ്രോജക്ട് ഇവാലുവേഷനും വൈവയും ജൂലൈ 18, 19 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷ ആഗസ്റ്റ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

ഒന്നാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2021 മുതൽ 2023 വരെ പ്രവേശനം) ഒക്ടോബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും (2020 പ്രവേശനം) ഒക്ടോബർ 2022 സപ്ലിമെന്ററി പരീക്ഷയും ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയും ഒന്നാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും (2017, 2018 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയും ആഗസ്റ്റ് ഏഴിന് തുടങ്ങും.

ഏഴാം സെമസ്റ്റർ ബി.ടെക്. (2013 പ്രവേശനം മാത്രം) / പാർട്ട് ടൈം ബി.ടെക്. (2013, 2014 പ്രവേശനം) ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷ ജൂലൈ 29-ന് തുടങ്ങും. കേന്ദ്രം: (ഐ.ഇ.ടി.) സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS 2021, 2022 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CCSS 2022 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ എം.സി.എ. ( CUCSS ) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും പിഴവുകള്‍: സയന്‍സ്, കൊമേഴ്‌സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു.

Published

on

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

EDUCATION

കാലിക്കറ്റ് സർവ്വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET 2025)

പ്രവേശന പരീക്ഷ 2025 മെയ് 06, 07, 08 തിയ്യതികളിൽ

Published

on

2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ ഇൻറഗ്രേറ്റഡ് പി.ജി, സർവകലാശാല സെൻ്ററുകളിലെ എം.സി.എ. എം.എസ്.ഡബ്ല്യു. ബി.പി.എഡ്, ബി.പി.ഇ.എസ്. (ഇൻറഗ്രേറ്റഡ്). അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്, ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.എസ്.ഡബ്ല്യൂ, എം.എ. ജേർണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി. ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (CU-CET 2025) ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കും.

പ്രവേശന പരീക്ഷ 2025 മെയ് 06, 07, 08 തിയ്യതികളിൽ വിവിധ സെന്ററുകളിലായി നടക്കും.

അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് https://admission.uoc.ac.in എന്ന പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ് അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവ്വകലാശാല നൽകുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്
https://admission.uoc.ac.in

Continue Reading

Trending