Connect with us

kerala

വള്ളത്തിന് എന്‍ജിന്‍ തകരാര്‍; കടലില്‍ കുടുങ്ങിയ 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്

Published

on

എൻജിൻ തകരാറിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് കരയിലെത്തിച്ചു. ഞായറാഴ്ച കൂട്ടായിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്‌ഥതയിലുള്ള ‘അല്‍ റഹ്മാൻ’ ഇൻബോര്‍ഡ് വള്ളമാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ എൻജിൻ തകരാര്‍ മൂലം കടലില്‍ കുടുങ്ങിയത്.

പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മറൈൻ എൻഫോഴ്‌സ്മെന്റും റസ്ക്യു ഗാര്‍ഡും വള്ളത്തെയും മത്സ്യതൊഴിലാളികളെയും സുരക്ഷിതമായി പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്. മറൈൻ എൻഫോഴ്‌സമെന്റ് വിഭാഗം ഉദ്യോഗസ്ഥർ, റസ്ക്യു ഗാര്‍ഡുമാര്‍ തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃതം നല്‍കി. പ്രതികൂല കാലാവസ്ഥയായതിനാല്‍ കടലില്‍ പോവുന്ന വള്ളങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും ലൈഫ് ബോയയും ജാക്കറ്റും നിര്‍ബന്ധമായും കൊണ്ടുപോകണമെന്നും പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ മകന്റെ ആക്രമണത്തില്‍ അമ്മക്ക് പരിക്ക്

മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കിയില്‍ മകന്റെ ആക്രമണത്തില്‍ അമ്മക്ക് പരിക്ക്. കട്ടപ്പന കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പൊലീസെത്തി കമലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അമിത ഫോണ്‍ ഉപയോഗം

11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

Published

on

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്‍ സഹായിച്ചത് ഫോണ്‍ ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്‍ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്‍ കാരണം മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്‍ സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനോട് ചേര്‍ന്ന കോഴി ഫാമില്‍ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.

കൃത്യം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

Continue Reading

kerala

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി

സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Published

on

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി. പുലര്‍ച്ച് 3.49നാണ് പെസോ ഓഫീസില്‍ ഭീഷണി സന്ദേശം എത്തിയത്. മെയില്‍ വഴിയാണ് ഭീഷണി സന്ദേഷം ലഭിച്ചത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Continue Reading

Trending