Connect with us

crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.15 കോടിയുടെ സ്വര്‍ണം പിടികൂടി

Published

on

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26 കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീം (26) ആണ് പിടിയിലായത്.

60,000 രൂപയ്ക്ക് വേണ്ടിയായിരുന്നു കടത്ത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണ്ണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്: രണ്ടു യുവാക്കള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

Published

on

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍. മലപ്പുറം സ്വദേശികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

എക്സൈസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന എ വണ്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം സ്വദേശികളായ സ്വാലിഹ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ എക്സൈസ് സംഘം വീടു വളഞ്ഞ് പിടികൂടിയത്. സ്വാലിഹ് മയക്കുമരുന്ന് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് അബ്ദുള്‍ ഖാദറിന്റെ പേരില്‍ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. മറ്റൊരു ബസില്‍ സ്വാലിഹ് ഇവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

crime

ഹാപ്പി ന്യൂയര്‍ നേര്‍ന്നില്ല; യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്.

Published

on

മുള്ളൂർക്കരയിൽ പുതുവത്സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലെ 24 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണു യുവാവിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ടയാളാണ്. ന്യൂ ഇയർ ആശംസ പറയാത്തതാണ് ആക്രമണത്തിലേക്കു നയിച്ചത്. ബസ് സ്റ്റോപ്പിൽ ഒപ്പമുണ്ടായിരുന്നവരെ ആശംസിച്ച യുവാവ് പ്രതിക്ക് ആശംസ നേരാതിരുന്നതാണു പ്രകോപിപ്പിച്ചതെന്നാണു വിവരം.

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

Trending