Connect with us

kerala

മാധ്യമങ്ങളോടുള്ള പെരുമാറ്റം; ‘സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു’: വിമർശനവുമായി ആർഎസ്എസ് വാരിക

പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ സൗമ്യമായി മാന്യതയോടെ പറഞ്ഞാൽ തീരുന്നതേയുള്ളൂ ആ പ്രശ്‌നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാൽ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും”

Published

on

ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലും മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് വാരികയായ കേസരി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.

സുരേഷ് ഗോപി ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ച നിലപാട് ശരിയാണെന്ന് തോന്നുന്നില്ലെന്നും കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായിയുടെ പ്രതികരണമല്ല ബിജെപിയുടെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നതെന്നും ‘മാധ്യമങ്ങളും സുരേഷ് ഗോപിയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 2024 സെപ്തംബര്‍ 6ന് പുറത്തിറക്കിയ കേസരിയിലാണ് വിമര്‍ശനം.

മാധ്യമങ്ങളോടുള്ള പെരുമാറ്റം; സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു: വിമർശനവുമായി ആർഎസ്എസ് വാരിക

” പ്രതികരിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ സൗമ്യമായി മാന്യതയോടെ പറഞ്ഞാല്‍ തീരുന്നതേയുള്ളൂ ആ പ്രശ്നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാല്‍ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി അല്ല സുരേഷ് ഗോപി. നേരത്തെ ഒ രാജഗോപാലും പിന്നെ വി മുരളീധരനും കേന്ദ്രമന്ത്രിമാര്‍ ആയിട്ടുണ്ട്. ഇതിനെക്കാള്‍ മോശമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ നേരിട്ടിട്ടുമുണ്ട്. പക്ഷേ അവരാരും ഈ തരത്തില്‍ പ്രതികരിക്കാറില്ല. എത്ര മോശമായ രീതിയില്‍ ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുകയോ തനിക്ക് പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന വി മുരളീധരന്റെ രീതി ശ്രദ്ധേയമാണെന്നും ലേഖനത്തില്‍ പറയുന്നു.

”സുരേഷ് ഗോപി പറഞ്ഞത് താന്‍ എവിടെ നിന്ന് വരുന്നു എന്ന് നോക്കി അവിടുത്തെ കാര്യങ്ങള്‍ മാത്രം ചോദിക്കണം എന്നതാണ്. ഈ നിലപാട് മാധ്യമപ്രവര്‍ത്തനത്തില്‍ നടക്കുന്ന കാര്യമല്ല. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ സര്‍ക്കാറിന്റെയും ബിജെപിയുടെയും നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള ഏത് കാര്യവും ചോദിക്കാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അധികാരം മന്ത്രിക്കുമുണ്ട്. ചോദ്യം എങ്ങനെ ആവണമെന്നോ ചോദ്യം എന്താവണമെന്നോ പറയാനുള്ള അധികാരം ഒരു മന്ത്രിക്കുമില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തക്ക് വേണ്ടിയുള്ള നെട്ടോട്ടവും മത്സരവും മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ബിജെപിക്കാരന്‍ ആണ് എന്നതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ വേട്ടയാടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ആ രീതിയില്‍ അതിനെ നേരിടാന്‍ ബിജെപിയും പരിവാര്‍ പ്രസ്ഥാനങ്ങളും തയ്യാറാകും എന്ന കാര്യം മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നു.

തൃശൂരില്‍ പ്രതികരണം ചോ?ദിച്ച മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തിരുന്നത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്‌നങ്ങളോടുമുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപി നിലവിട്ട് പെരുമാറിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നും ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ‘അമ്മ’ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നുമൊക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാബുവിന്റെ മരണം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്, ഫോൺ വി​ദ​ഗ്ധ പരിശോധനക്കയക്കും

തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വിആര്‍ സജിയുടെയും മൊഴിയെടുക്കും.

സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വര്‍ഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു.

Continue Reading

kerala

സ്വര്‍ണക്കടത്തില്‍ തെളിവില്ല, എ..ആര്‍ അജിത് കുമാറിനതിരെ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Published

on

തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Continue Reading

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

Trending