പെരിന്തല്‍ മണ്ണ നിയമസഭാതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും. സംഭവത്തില്‍
വന്‍ഗൂഢാലോചന നടന്നതായി നജീബ് കാന്തപുരം എം.എല്‍.എ. ഇതുസംബന്ധിച്ച് ഹൈക്കോടതി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചയായാണ് ഇടതുമുന്നണി പറയുന്നത്. എന്നാല്‍ ഇതിനപ്പുറം വന്‍ഗൂഢാലോചന നടന്നതായാണ് ആരോപണം. 22 കിലോമീറ്ററപ്പുറമുള്ള സ്ഥലത്തേക്ക് പെട്ടികള്‍ മാറ്റിയതിനെ സ്വാഭാവികമായികണാനാവില്ല. ഇക്കാര്യത്തില്‍ ജില്ലാകലക്ടര്‍ അന്വേഷണം തുടരുകയാണ്.
പെരിന്തല്‍മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. നമ്മള്‍ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്‌സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ടേണിംഗ്ഓഫീസറായ സബ്കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് കാര്യങ്ങള്‍ ഊന്നിപ്പറയുന്നു:
1. സ്‌ട്രോങ്ങ് റൂമില്‍ നിന്ന് സീല്‍ ചെയ്ത ബാലറ്റ് ബോക്‌സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടര്‍ 5 ല്‍ നിന്നുള്ള ബാലറ്റുകള്‍ കാണാനില്ല.അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത് നിലയിലും പ്രവര്‍ത്തിക്കും എന്ന മുന്നറിയിപ്പാണിത്.
ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റിനോ മാത്രം ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിനു വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാന്‍ മാത്രം ശക്തരായ കുറ്റവാളികളാണ് പിറകില്‍.
അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണ്ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.
PA Abdulhayy adds from malappuram:
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് കാണാതായ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഭരണകൂടം പ്രതിക്കൂട്ടില്‍. സബ് കലക്ടര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും അട്ടിമറി നടന്നതായാണ് വ്യക്തമാകുന്നത്. കൃത്യമായ ആസൂത്രണമാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റാണ് കാണാതായിരിക്കുന്നത്. തീര്‍ത്തും യു.ഡി.എഫ് അനുകൂല വോട്ടുകള്‍ കാന്‍വാസ് ചെയ്താണ് ഈ കള്ളക്കളി ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. ബാലറ്റുകളുടെ എണ്ണമെഴുതി ഒട്ടിച്ച പേപ്പര്‍ നഷ്ടപ്പെടാതിരുന്നതാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണമായത്. ഭരണാനുകൂല സംഘടനകളിലെ മെമ്പര്‍മാരെ മാത്രം കുത്തി നിറച്ചതാണ് മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയം. ഇവിടെയാണ് പെട്ടിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ യു.ഡി.എഫ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തിരിമറി നടത്താന്‍ സീനിയോറിട്ടി മറികടന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതാവിനെ തന്നെയാണ് പാര്‍ട്ടി നിയമിച്ചത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരണം ചോദിച്ച മലപ്പുറം മുന്‍ ജോയിന്റ് രജിസ്ട്രാര്‍ എസ്. പ്രഭിത്തിനെ 2021 ഡിസംബറിലാണ് തലസ്ഥാന നഗരിയില്‍ നിന്നും മലപ്പുറത്തെത്തിക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് പെട്ടിയും നിശിപ്പിക്കാനെന്ന വ്യാജേന സമാന ഓഫീസിലെത്തിയത്. ഇയാള്‍ എന്‍.ജി.ഒ യൂണിയന്‍, കെ.ജി.ഒ.എ എന്നീ സംഘടനയിലെ സംസ്ഥാന നേതാക്കളിലൊരാളാണ്. ബാലറ്റ് പേപ്പറില്‍ കൃത്രിമം ചെയ്യുന്നതിനു മാത്രമാണ് ഇയാളെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതെന്നാണ് സി.പി.എം സര്‍വീസ് സംഘടന അനുകൂലികളില്‍ ചിലര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. അതിനു ശേഷം ഇദ്ദേഹത്തെ 2022 ജൂണില്‍ തിരുവന്തപുരത്തേക്ക് തന്നെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറായി ചുമതല ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനു കൂട്ടു നിന്ന സഖാക്കളെ സംരക്ഷിക്കുകയാണ് പുതിയ ചുമതലയെന്നാണ് വിവരം.
ഇദ്ദേഹം മലപ്പുറത്തെത്തുന്നതിന് മുമ്പ് തന്നെ മുഴുവന്‍ യു.ഡി.എഫ് അനുകൂലികളെയും സ്ഥലം മാറ്റുകയും എന്‍.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും അറിയപ്പെടുന്ന നേതാക്കളെ ഓഫീസില്‍ നിയമിക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയിരുന്നത് ഡെപ്യൂട്ടി ഓഫീസറായ ശ്രീഹരിയാണ്. മലപ്പുറം ജില്ലാ കെ.ജി.ഒ.എയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം സി.പി.എം നേരിട്ട് നിയമിച്ച വ്യക്തിയാണ്. കല്കടര്‍ വിശദീകരണം ചോദിച്ച പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സബ് രജിസ്ട്രാര്‍ ഓഫീസിലെ ഒരാള്‍ക്കെതിരെയും നടപടിയുണ്ടായില്ല.എന്നാല്‍ സഹകരണ വകുപ്പിലെ മേല്‍ വിശദീകരണം ചോദിച്ച ഒരാള്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നതും സംഭവത്തിലെ രാഷ്ട്രീയ മാനം വ്യക്തമാണ്.