Connect with us

crime

ലവ് ജിഹാദിനെതിരെ യുവാക്കള്‍ക്ക് 7 ദിവസം നീളുന്ന ആയുധ പരിശീലന ക്യാമ്പ് നടത്തി ബജ്‌റംഗ്ദള്‍

അസം പൊലീസ് കേസെടുത്തു

Published

on

ലവ് ജിഹാദിനെ നേരിടാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയ സംഭവത്തില്‍ ബജ്‌റംഗ്ദളിനെതിരെ കേസെടുത്ത് അസം പൊലീസ്. അസമിലെ ദാരംഗ് ജില്ലയിലായിരുന്നു സംഭവം. പരിശീലന പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഘാടകര്‍ക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 24 മുതല്‍ 30 വരെ നീളുന്ന 4 ദിവസത്തെ പരിശീലന പരിപാടിയായിരുന്നു ബജ്‌റംഗ്ദള്‍ നടത്തിയത്. ഇതില്‍ 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള നാനൂറോളം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

തോക്കുള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയായിരുന്നു പരിശീലനമെന്നും അസം ബദ്‌റംഗ്ദള് പ്രസിഡന്റ് ദിനേശ് കലിത തന്നെ പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം എങ്ങനെ സൃഷ്ടിക്കാമെന്നും ലവ് ജിഹാദ് എങ്ങനെ ഇല്ലാതാക്കാമെന്നതുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. ലവ് ജിഹാദിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ലെന്നും അതുകൊണ്ടാണ് ക്യാമ്പ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും ആയുധ പരിശീലനം നടത്താന്‍ അധികാരം നല്‍കുന്ന നിയമം രാജ്യത്തില്ലെന്നും അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രസ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ദളിന്റെ ആയുധ പരിശീലനത്തിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഭീകരാന്തരീക്ഷം സ്ഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ തന്ത്രം നിരത്തി 2024 തെരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ബോറ വ്യക്തമാക്കി. അതേസമയം പരിശീലന ക്യാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി യുവാക്കള്‍ തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരിശീലിക്കുന്നതും ആയോധനകലകള്‍ അഭ്യസിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥ ഒരു സംഘടനക്കും ഇത്തരത്തില്‍ ആയുധ പരിശീലനം നടത്താനുള്ള് അനുവാദം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

crime

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Published

on

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്.

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

Continue Reading

crime

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍

2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.

Published

on

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലൂര്‍ എടലോളി ശംസുദ്ധീന്‍(46)ആണ് പിടിയിലായത്. മഞ്ചേരി തുറക്കല്‍ കിഴിശ്ശേരി റോഡ് ജങ്ഷനില്‍ വെച്ചാണ് 9.071ഗ്രാം മെത്താംഫിറ്റമിനുമായി ഇയാളെ അറസ്റ്റുചെയ്തത്.

എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനല്‍കിയത്. 2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.
കാറില്‍ 615 ഗ്രാം ഹാഷിഷ് ഓയിലും 4.800 ഗ്രാം എംഡിഎംഎയും കടത്തിയ ആ കേസിന്റെ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും മെത്താംഫിറ്റമിനുമായി മഞ്ചേരി എക്‌സൈസ് പിടികൂടിയത്.

പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. വിജയന്‍, എം.എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ.പി. സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, ടി. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Continue Reading

Trending