Connect with us

kerala

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നയതന്ത്രഇടപെടല്‍ വേണം: ഡോ.എംകെ മുനീര്‍

ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Published

on

കോഴിക്കോട്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമെന്നും ഇത് തടയാന്‍ അടിയന്തര നയതന്ത്ര ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ തയ്യാറാവണമെന്നും മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എംകെ മുനീര്‍ എംഎല്‍എ. ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവേണ്ട യാതൊരു സാഹചര്യവുമില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പരിതാപകരമാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകര്‍ത്തതായും തെരുവില്‍ മര്‍ദ്ദനമേറ്റവര്‍ കൊല്ലപ്പെടുന്നതായുമുള്ള വാര്‍ത്തകള്‍ ഖേദകരമാണ്. അക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം.

മെഹര്‍പൂരിലെ ചരിത്ര പ്രസിദ്ധമായ മുജീബ്നഗര്‍ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്‍ 1971ലെ വിമോചന യുദ്ധത്തിന്റെ ഓര്‍മ്മകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ശില്പങ്ങള്‍ തകര്‍ക്കപ്പെട്ടതും ഗൗരവതരമാണ്. കോംപ്ലക്‌സിലെ പ്രതിമകള്‍ക്ക് നാശനഷ്ടം സംഭവിച്ച വിവരം ബംഗ്ലാദേശ് മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നൂറുകണക്കിന് യുവാക്കള്‍ വടിയും ചുറ്റികയുമായി സ്മാരകത്തിലേക്ക് ഇരച്ചുകയറി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുര്‍ റഹ്മാന്റെ ശില്പത്തിന്റെ തല തകര്‍ത്തതും ദയനീയമായ സംഭവങ്ങളാണ്.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയും വിശ്വസ്ത അയല്‍ക്കാരുമായ ബംഗ്ലാദേശില്‍ സമാധാനം പുലരാനും ചൈനയും പാക്കിസ്ഥാനും പിടിമുറുക്കുന്നത് ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ശരിയായ ജാഗ്രത പുലര്‍ത്തണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്

Published

on

കൊച്ചി: അശ്ലീല പരാമര്‍ശത്തിനെതിരെ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും.

ഹണി റോസിനെതിരായ സൈബര്‍ ആക്രമണക്കേസ് പ്രത്യേക സംഘമായ എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷിക്കുന്നത്. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.

ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായരീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്. നടിയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തെത്തി. അവള്‍ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതകകേസ്; സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പേരുടെ ശിക്ഷ മരവിപ്പിച്ചു

സിബിഐ പ്രതി ചേര്‍ത്ത കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകകേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷ മരവിപ്പിച്ചു. സിബിഐ പ്രതി ചേര്‍ത്ത കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് കൊച്ചി സിബിഐ കോടതി പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്.

പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 14 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയത്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ലാല്‍(23), കൃപേഷ്(19) എന്നിവരെ കാസര്‍കോട്ടെ കല്യാട്ട് വെച്ച് വെട്ടി കൊലപ്പെടുത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

kerala

മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നടി മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്

Published

on

കൊച്ചി: മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാര്‍വതി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ
വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending