Connect with us

kerala

കൊച്ചിയില്‍ ഹോട്ടലില്‍ നാശനഷ്ടം വരുത്തി; പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്

Published

on

കൊച്ചിയില്‍ ഹോട്ടലില്‍ കയറി നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ കേസ്. എറണാകുളം കുറുപ്പംപ്പടി പൊലീസ് ആണ് കേസ് എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

kerala

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്

Published

on

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. കടവിന് 200 മീറ്റര്‍ അകലെ അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

കഴിഞ്ഞ ദിവസവും ഇന്നും പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ.ജോമോന്‍ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജര്‍മന്‍ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

kerala

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ വിദ്യാര്‍ഥി പിടിയില്‍

ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

Published

on

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ വിദ്യാര്‍ഥി പിടിയില്‍. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മിച്ചത്. ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ എക്സാം സെന്റര്‍ അധികൃതര്‍ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവരികയാണ്.

സംഭവവുമായി ഹാള്‍ടിക്കറ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കുറില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രകായാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട , ഇടുക്കി , പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

Trending