Connect with us

kerala

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ

Published

on

ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം പ്രഥമ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജോസ് മേച്ചേരി ,ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ട്രഷറർ അഡ്വ. വി. എ റസാഖ് പാലക്കാട്

കേരളത്തിലെ നോട്ടറി അഭിഭാഷകരുടെ കൂട്ടായ്മക്ക് രൂപം കൊടുത്തു കക്ഷിരാഷ്ട്രീയ ഭേദമ ന്യ കേരളത്തിലെ മുഴുവൻ നോട്ടറി അഭിഭാഷകരെ ഉൾപ്പെടുത്തി ഓൾ കേരളനോട്ടറി അഡ്വക്കേറ്റ്സ് ഫോറം  രൂപീകരിച്ചു. രൂപീകരണത്തോടനുബന്ധിച്ച് 2023 ജൂൺ 10, 11 തിയ്യതികളിൽനടന്ന നോട്ടറി മീറ്റ് 2023 മുൻ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റീസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക്സംഘാടക സമതി അംഗങ്ങളായ ചെയർമാൻ അഡ്വ.ജോസ് മേച്ചേരി,കൺവീനർ അഡ്വ.അബ്ദുൽ കാദർ കണ്ണേഴുത്ത്, ‘ മറ്റു നോട്ടറി അഭിഭാഷകരായ പി.. കെ.അശോകൻ, തോംസൺമൈക്കിൾ, എം.കെ.ഹക്ക്, യു. ഒ. ജോൺ.കെ.രമാദേവി, ഒ.എ.സലീം.കെ.എം കുഞ്ഞിമുഹമ്മത്, പ്രവീൺ പരാത്ത്, ഇക്ബാൽ, എം.മുഹമ്മത്. എന്നിവർ നേതൃത്വം നൽകി.മീറ്റിൽ കേരള സ്റ്റേറ്റ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ & സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ.സീനിയർ അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ്, അഡ്വ.വി.എ.റസാക്ക്, അഡ്വ.ജഹാംഗീർ, എന്നിവർ വിവിധ നോട്ടറി സംബന്ധമായും മറ്റും നിയമവിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്ത്.തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു മായി 132 നോട്ടറി അഭിഭാഷകർ പങ്കെടുത്തു.നോട്ടറി മീറ്റിൻ്റെ രണ്ടാം ദിവസം നടന്ന പൊതുയോഗത്തിൽ നോട്ടറി അഭിഭാഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും നോട്ടറി നിയമം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിനും തൊഴിലിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സംസ്ഥാന തലത്തിൽ ആൾ കേരളനോട്ടറി അഡ്വക്കേറ്റ്സ്ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു.75 പേരടങ്ങുന്ന സംസ്ഥാന കൗൺസിലും 21 പേരടങ്ങുന്ന ഫോറത്തിൻ്റെ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു,
.സംസ്ഥാനത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി നോട്ടറി അഭിഭാഷകരായ റഫിക്ക്. ഇ, (ആലപ്പുഴ) ഇസ്മായിൽ ഖാൻ പി.എ, (എറണാകുളം) സുധാകരൻ.കെ.ആർ, (ഇടുക്കി) എം.സി.രാമചന്ദ്രൻ, (കണ്ണൂർ) എം.എൻ.അശോക് കുമാർ,(കാസർകോട്) ജോസ് സിറിയക്, (കോട്ടയം) എം.പി.ഗംഗാധരൻ, (മലപ്പുറം) വി.എ.റസാക്ക്, (പാലക്കാട്) വി.ഒ.റോബ് സൺ, (പത്തനംതിട്ട) അനസ്.എ.എസ്, (തിരുവനന്തപുരം) ജോസ് തെരകം ,(വയനാട്) ഷാനവാസ്,(കോഴിക്കോട്) കുഞ്ഞിമോൻ , (കൊല്ലം)അനുപ ദാസ്'(കോട്ടയം ) ആനിസ്വീറ്റി, (പത്തനംതിട്ട) മിനി എലിസബത്ത്, (എറണാകുളം)കെ. ര മാദേവി, (തൃശൂർ)സുജാബായി, (തൃശൂർ) പി.കെ.അശോകൻ, (തൃശൂർ) വി.എ.ഹക്ക്, (തൃശൂർ) കെ.എം.കുഞ്ഞിമുഹമ്മദ് , (തൃശൂർ)എന്നിവരടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉത്തരവില്‍ വരുത്തിയ ഭേദഗതി, ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍: പി.കെ ഫിറോസ്

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കാനും പാര്‍ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Published

on

കോഴിക്കോട് : കേരള സര്‍ക്കാര്‍ ധന ദൃഡീകരണത്തിന്റെ പേര് പറഞ്ഞു ഇറക്കിയ ഉത്തരവില്‍ വരുത്തിയ ഭേദഗതി, ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

അനിവാര്യ തസ്തികള്‍ നിര്‍ണയിക്കേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വകുപ്പ് മേധാവികളുടെ ഇംഗിതത്തില്‍ അല്ല. സാമ്പത്തിക ബാധ്യത ഇല്ലാതെ ജീവനക്കാരെ ജോലിക്ക് വെക്കണം എന്ന നിര്‍ദേശം മനുഷ്യന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതല്ല. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കാനും പാര്‍ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്: പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇഡിക്ക് കൈമാറിയിരുന്നു, കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളി തിരൂര്‍ സതീഷ്

ബിജെപി ജില്ലാ ഓഫീസില്‍ എത്തിയ കുഴല്‍പ്പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇ ഡിക്ക് കൈമാറിയിരുന്നെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി ജില്ലാ ഓഫീസില്‍ എത്തിയ കുഴല്‍പ്പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇ ഡിക്ക് കൈമാറിയിരുന്നെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

സത്യങ്ങള്‍ പുറത്ത് വരണമെന്നും കേസിന്റെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്നും തിരൂര്‍ സതീഷ് പ്രതികരിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ മാറുന്നത് പാര്‍ട്ടിയുടെ സ്വാഭാവിക പ്രക്രിയയാണെന്നും അതുകൊണ്ട് കേസ് ഇല്ലാതാവുന്നില്ലെന്നും അദ്ദേഹം വ്യക്മാക്കി.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇഡിയുടെ കുറ്റപത്രം. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ 23 പ്രതികളുള്ള കേസില്‍ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 

 

Continue Reading

kerala

വയനാട് ദുരന്തം; കേരളത്തിന് 530 കോടിയുടെ സഹായം നല്‍കിയെന്ന് അമിത് ഷാ

അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എന്‍.ഡി.ആര്‍.എഫില്‍ നിന്നും 215 കോടി സഹായം നല്‍കിയെന്നും മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 153 കോടി രൂപയുടെ അധിക സഹായവും നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ദുരന്തസമയത്ത് രാഷ്ട്രീയമില്ലെന്നും 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതില്‍ 530 കോടിയുടെ സഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്‌സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്‌കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.

അതേസമയം അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

 

Continue Reading

Trending