Connect with us

News

നെയ്മറിന്‍ വമ്പന്‍ ഓഫറുമായി സഊദിയിലെ അല്‍ ഹിലാല്‍

പി.എസ്.ജിയില്‍ 2025 വരെ കരാറുള്ള നെയ്മര്‍ വരുമോ എന്നറിയില്ല.

Published

on

റിയാദ്:വലിയ തുക വാഗ്ദാനം ചെയ്തു. പക്ഷേ ലിയോ മെസി ആ വഴിക്ക് വന്നില്ല. അര്‍ജന്റീനക്കാരന്‍ ഇന്റര്‍ മിയാമിയിലേക്ക് പോയെങ്കിലും സഊദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ നിരാശരല്ല. അവര്‍ ഇപ്പോള്‍ നെയ്മറിന് പിറകെയാണ്. അല്‍ നസര്‍ ഏത് വിലക്കാണോ കൃസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത് ആ വില നെയ്മറിന് നല്‍കുമെന്നാണ് വാഗ്ദാനം.

പി.എസ്.ജിയില്‍ 2025 വരെ കരാറുള്ള നെയ്മര്‍ വരുമോ എന്നറിയില്ല. പി.എസ്.ജിക്ക് നെയ്മറിനോട് താല്‍പ്പര്യക്കുറവുണ്ട്. അവരുടെ ആരാധകര്‍ പ്രതിഷേധവുമായി ബ്രസീലുകാരന്റെ പാരിസിലെ അപ്പാര്‍ട്ട്‌മെന്റ് വരെ എത്തിയവരാണ്. മെസി പോയി, കിലിയന്‍ എംബാപ്പേ പോവാന്‍ നില്‍ക്കുന്നു. അപ്പോള്‍ പിന്നെ നെയ്മറും പോയാല്‍ എന്തായിരിക്കും ടീമിന്റെ അവസ്ഥ എന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോഴും ആവശ്യപ്പെടുന്ന ട്രാന്‍സ്ഫര്‍ തുക ഹിലാല്‍ നല്‍കാന്‍ തയ്യാറായാല്‍ പി.എസ്.ജി നെയ്മറെ വിട്ടുനല്‍കും. പക്ഷേ അന്തിമ തീരുമാനം നെയ്മറിന്റേതാണ്. യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് പോവണോ അതോ പ്രീമിയര്‍ ലീഗില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോലുള്ളവരുടെ ക്ഷണം സ്വീകരിക്കണോ…

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

GULF

സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു

Published

on

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,
എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു

 

 

Continue Reading

Trending