Connect with us

kerala

ഹാജിമാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; ലഗേജുകൾ ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്

കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്

Published

on

മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് പോയവരുടെ ലഗേജ് ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്. ഇപ്പോഴും പലർക്കും ലഗേജ് ലഭിച്ചിട്ടില്ല. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയവർക്കാണ് സംസം വെള്ളം ഉൾപെടെ ലഭിക്കാൻ പ്രയാസം നേരിടുന്നത്.

കഴിഞ്ഞ മാസം 24, 25 തീയതികളിൽ ബൈത്തുല്ല, അത്തീഖ് എന്നീ ഗ്രൂപ്പുകളിലായി ഹജ്ജിന് പോയ 168 പേർ മടങ്ങിയെത്തി. ഇതിൽ മൂന്നുപേർക്ക് മാത്രമാണ് അന്ന് തന്നെ ലഗേജ് ലഭിച്ചത്. ബാക്കിയുള്ളവർ ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് സംസം വെള്ളവും ഈത്തപ്പഴവും ഉൾപ്പെടെയുള്ളവ ലഭിച്ചത്. ഒരു വീട്ടിൽ നിന്ന് ഹജ്ജിന് പോയ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ ഓരോരുത്തർക്കും ഒരോ ദിവസമാണ് ലോഗേജ് തിരിച്ചു ലഭിച്ചത്. പലരുടെയും ലഗേജുകളും മഴ നനഞ്ഞാണ് വീട്ടിൽ എത്തിച്ചത്. ഇനിയും ലോഗേജ് ലഭിക്കാത്തവരും ഉണ്ട്.

കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അഞ്ച് കിലോ സംസം വെള്ളവും, 25 കിലോ മറ്റ് ഉത്പന്നങ്ങളും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാവുന്ന ലഗേജുകളുമാണ് ഹാജിമാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്.

കുറഞ്ഞ ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയുന്ന കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നും യാത്ര പോയവർക്ക് 45 കിലോ ലോഗേജും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാനും അനുമതിയുണ്ട്. 35000 രൂപ വരെ കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് എയർ ഇന്ത്യ എക്‌സ്പ്രസ് വലിയ വഞ്ചനയാണ് കാട്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം

Published

on

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം.

സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Continue Reading

crime

12കാരനെ പീഡിപ്പിച്ച പിതാവിന് 96 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ

Published

on

മഞ്ചേരി: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജയില്‍ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

Continue Reading

kerala

മുസ്‌ലിംലീഗ് പൊതു പരിപാടികൾ മാറ്റിവെച്ചു

Published

on

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്നും നാളെയും (വെള്ളി, ശനി) നടത്താൻ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പൊതു പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പി.എം.എ സലാം
ജനറൽ സെക്രട്ടറി,
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി

Continue Reading

Trending