Connect with us

india

സംഭാജി മഹാരാജിനെ അധിക്ഷേപിച്ചെന്ന് ആരോപണം; വിക്കീപീഡിയയ്ക്ക് നോട്ടീസ് അയച്ച് ഫഡ്‌നാവിസ് സര്‍ക്കാര്‍

വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Published

on

മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.

ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്‍കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്‍ വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്‍ പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്‍ ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.

‘ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്‍ വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്’, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്‍ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ കനത്ത നടപടി വേണമെന്ന് ആവശ്യം

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

 

Continue Reading

india

ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

Published

on

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

Continue Reading

Trending