Connect with us

crime

ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെത്തി

കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

on

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽവച്ച് ജനുവരി രണ്ടിന് കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ അകലെ, ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളിലൂടെയാണ് മൃതദേഹം കൊല്ലപ്പെട്ട ദിവ്യ പഹൂജയുടേതാണെന്ന് സ്ഥിരീകരിച്ചത്. കനാലിൽ കണ്ടെത്തിയ മൃതദേഹത്തിൽ‌ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു.

ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ മുകേഷ് കുമാർ പറഞ്ഞു. ഇതിനുപിന്നാലെ ദിവ്യയുടെ കുടുംബത്തെ വിവരമറിയിച്ചു. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബൽരാജ് ഗിൽ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്.

പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബൽരാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ  ദിവ്യ പഹൂജ, അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല.

crime

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ മര്‍ദിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; ഇരുമ്പ് വടി കൊണ്ട് തലയടിച്ച് പൊട്ടിച്ചു

ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്.

Published

on

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് ആര്‍.എസ്.എസുകാര്‍. ക്ഷേത്രമതില്‍ നിര്‍മാണത്തിനിടെ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത 3 ഭാരവാഹികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലത്തിന് മുന്നില്‍ മതില്‍ കെട്ടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് വാരം എടുക്കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇത് ചോദ്യം ചെയ്തവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്ഷേത്രം വൈസ് പ്രസിഡന്റ് മുട്ടത്തിപ്പറമ്പില്‍ എം. പ്രമോദ്, കമ്മിറ്റി അംഗം നടുവില്‍ ചിറയില്‍ എം. മനോജ്, സുഹൃത്ത് സെന്തില്‍ എന്നിവരെ ഇരുമ്പ് പൈപ്പും കരിങ്കല്ലും കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

തലക്ക് പരിക്കേറ്റ മനോജ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ തുന്നലുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ കിഴക്കേ കാക്കനാട് വീട്ടില്‍ റജിമോന്‍, ചിറക്കല്‍ അനീഷ് (പീറ്റര്‍), ചിറക്കല്‍ ബിനു, മാടത്തുംചിറയില്‍ മനോജ് എന്നിവര്‍ ഒളിവിലാണ്.

Continue Reading

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

crime

കാലടിയിൽ സ്​കൂട്ടർ യാത്രികനെ ആക്രമിച്ച്​ 20 ലക്ഷം കവർന്നു

കാലടി പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Published

on

കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെ സംഭവം.

വയറിന്​ കുത്തേറ്റ മാനേജർ തങ്കച്ചന് ഗുരുതര പരിക്കേറ്റു. ഇയാളെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. വികെഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജറാണ് തങ്കച്ചൻ. വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം. കാലടി പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

Trending