Connect with us

crime

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. 

Published

on

ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി ഒമ്പത് വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് മുണ്ടക്കല്‍ സ്വദേശി ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ​ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്.

2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

crime

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് കോടതി

പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

Published

on

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്‌സോ കോടതി. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ്, കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.അനില്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെകെ അജിത്ത് പ്രസാദ്, അഭിഭാഷക വിസി ബിന്ദു എന്നിവര്‍ ഹാജരായി.

Continue Reading

crime

വീട് കുത്തിത്തുറന്ന് 63 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു; സംഭവം ഒറ്റപ്പാലത്ത്

മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.

Published

on

ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം.

മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

35,000 രൂപ വിലയുള്ള റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

Trending