Connect with us

kerala

ആലപ്പുഴയില്‍ വാഹന ഷോറൂമില്‍ അപകടം; തൊഴിലാളി മരിച്ചു

ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്

Published

on

ആലപ്പുഴയില്‍ മഹീന്ദ്ര ഷോറൂമില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. തലവടി സ്വദേശി യദുവാണ് മരിച്ചത്. സര്‍വീസ് സെന്ററില്‍ ജീപ്പ് കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. സര്‍വീസ് കഴിഞ്ഞ ശേഷം കാര്‍ എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്തു. തുടര്‍ന്ന് വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു.

യദുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഷോറൂമിന്റെ ഭിത്തിയടക്കം തകര്‍ത്ത് കാര്‍ മുന്നോട്ട് പോയി. ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്. ഇയാള്‍ക്ക് ഡ്രൈവിങ്ങ്‌ ലൈസന്‍സ് ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ വീട്ട് മുറ്റത്ത് പുലി; ഇന്ന് കൂട് സ്ഥാപിക്കും

ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്.

Published

on

കോഴിക്കോട് കൂടരഞ്ഞിയിലിറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെയാണ് വിവരമറിഞ്ഞത്.

സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നാണ് പുലിയെ പിടികൂടാന്‍ കൂടുവയ്ക്കാന്‍ തീരുമാനമായത്. വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Continue Reading

kerala

കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍

പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു

Published

on

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്‌നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍.

കണ്ടെയ്‌നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.

Continue Reading

Trending