Connect with us

india

ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി പ്രണയമാകാം; അത് വിശ്വാസവഞ്ചനയല്ലെന്ന് കോടതി

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി

Published

on

ജയ്പൂര്‍: ശാരീരിക ബന്ധമില്ലാത്തിടത്തോളം കാലം വിവാഹിതയായ സ്ത്രീയ്ക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിവാഹതേരബന്ധമല്ലെന്ന് വിധിച്ച് മധ്യപ്രദേശ് ഹൈകോടതി. ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയാണ് വിധി പുറപ്പെടുവിച്ചത്.

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി. മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തോളം ആ ബന്ധത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ല. ഒരു ബന്ധത്തെ പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്നെല്ലാം പറയണമെങ്കില്‍ അവിടെ ലൈംഗിക ബന്ധം കൂടി ഉള്‍പ്പെടണം.- കോടതി നിരീക്ഷിച്ചു.

ഭാരതീയ നിയമസംഹിതയിലെ 144 (5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125 (4) വകുപ്പ് പ്രകാരവും ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി പറഞ്ഞു.

നിലവില്‍ പിരിഞ്ഞുകഴിയുകയാണ് ദമ്പതികള്‍. മാസങ്ങളായി ഭാര്യക്ക് യുവാവ് എട്ടായിരം രൂപ ജീവനാംശം നല്‍കുന്നുമുണ്ട്. തന്റെ ഒരു മാസത്തെ ശമ്പളമാണ് ഭാര്യക്ക് നല്‍കുന്നതെന്നും ഇതോടെ ശമ്പളം തീരുകയാണെന്നുമാണ് യുവാവിന്റെ പരാതി. പരാതിയില്‍ ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാല്‍ യുവതിക്ക് ജീവനാംശത്തിന് അവകാശമില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

ഭാര്യക്ക് ഇടക്കാല ധനസഹായം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെയാണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം, ഭാര്യക്ക് ഇതിനകം 4,000 രൂപ നല്‍കുന്നുണ്ടെന്നും സി.ആര്‍.പി.സിയിലെ സെക്ഷന്‍ 125 പ്രകാരം 4,000 രൂപ കൂടി നല്‍കുന്നത് അമിതമാണെന്നുമാണ് യുവാവിന്റെ വാദം.

കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവാവിന്റെ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. കുടുംബകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കോടതിയില്‍ യുവാവ് സമര്‍പ്പിച്ച സാലറി സര്‍ട്ടിഫിക്കറ്റിലെ തീയതിയും സ്ഥലവും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

ഭാര്യക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ടെന്ന വാദം തെളിയിക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി പ്രതികരിച്ചു. യുവതിക്ക് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ടെന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട സുനിത വില്യംസ് ഇന്ത്യയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബന്ധു

ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

Published

on

മാസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഭൂമിയിൽ തിരികെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവച്ച് വച്ച് ബന്ധു. ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

ഭൂമിയിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുമെന്നാണ് ബന്ധുവായ ഫാൽഗുനി പാണ്ഡ എൻ ഡി റ്റിവിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസിനെ അഭിനന്ദിച്ച ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

286 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും സഹയാത്രികനായ വിൽസ്മോറും ഭൂമിയിൽ തിരികെയെത്തുന്നത്

Continue Reading

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

india

ഒഡിഷയെ ഭീതിയിലാഴ്ത്തി എച്ച്‌ഐവി വ്യാപനം; 63,742 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു

Published

on

ഒഡിഷയില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും അണുബാധകള്‍ 2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു.

2024 ഡിസംബര്‍ വരെ 63,742 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും രോഗം വര്‍ധിച്ചു, ഇത് രോഗം നിയന്ത്രിക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍, 1,232 സൗകര്യാധിഷ്ഠിത പരിശോധനാ യൂണിറ്റുകള്‍, സംസ്ഥാനം 167 ഒറ്റപ്പെട്ട എച്ച്‌ഐവി കൗണ്‍സിലിംഗ് സെന്ററുകള്‍, ഏഴ് സ്വകാര്യ പങ്കാളിത്ത ക്ലിനിക്കുകള്‍, 800 ഗ്രാമങ്ങളിലായി ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയിലുള്ള വ്യാപനം കുറയ്ക്കുന്നതിന് 52 ലക്ഷ്യബോധമുള്ള ഇടപെടല്‍ പദ്ധതികളും ഏഴ് ലിങ്ക് വര്‍ക്കര്‍ പ്രോഗ്രാമുകളും പ്രവര്‍ത്തിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വൃക്ക രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 15,752 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗീ പരിചരണത്തിനായി 68 കേന്ദ്രങ്ങളിലായി 511 ഡയാലിസിസ് കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താനും ഗ്രാമീണ മേഖലകളിലെ ഇടപെടലുകള്‍ വിപുലീകരിക്കാനും എച്ച്‌ഐവി പ്രതിരോധം വിശാലമായ ആരോഗ്യ പരിപാടികളില്‍ സംയോജിപ്പിക്കാനും ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Continue Reading

Trending