Connect with us

News

764 അടി ഉയരത്തില്‍ നിന്ന് ബംഗീ ജംപിങ് നടത്തിയ വിനോദ സഞ്ചാരി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു

ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം.

Published

on

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് പ്ലാറ്റ്ഫോമില്‍ നിന്ന് ചാടിയ വിനോദ സഞ്ചാരി മരിച്ചു. ചൈനയിലെ മക്കാവു ടവറില്‍ നിന്ന് ചാടിയ ജാപ്പനീസ് പൗരനാണ് മരിച്ചത്. 764 അടി ഉയരത്തില്‍ നിന്ന് ചാടിയ 56 കാരന്‍ തൊട്ടുപിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.

ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം. അബോധാവസ്ഥയിലായ ഉടന്‍ തന്നെ അദ്ദേഹത്തെ കോണ്ടെ എസ്. ജനുവാരിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബംഗീ ജമ്പിങിന് പേരുകേട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ചൈനയിലെ മക്കാവു ടവര്‍. സ്വകാര്യ കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്ക് എന്ന സ്ഥാപനമാണ് മക്കാവു ടവറിലെ ജമ്പിങ് നിയന്ത്രിക്കുന്നത്. ജംപില്‍ പങ്കെടുക്കുന്നതിന് മുമ്പ് ചാടുന്നയാളിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരെ അറിയിക്കണമെന്ന് കമ്പനിയുടെ വെബ് സൈറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്.

എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്കില്‍ ബന്‍ജി ജംപ് നടത്തുന്നതിനായി ഒരു റൗണ്ടിന് ഏകദേശം 25,000 രൂപയാണ് ചിലവ് . ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും കമ്പനി ബംഗീ ജംപുകള്‍ നടത്തുന്നുണ്ട്.

30 വര്‍ഷത്തിലേറെയായി 4 ദശലക്ഷം ജമ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് തങ്ങളെന്ന് കമ്പനി വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു. സുരക്ഷാ ക്രമീകരണങ്ങളോടെ സഹായത്തോടെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കയറിയ ശേഷം താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജമ്പ്.

 

 

kerala

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി അമ്മ ജീവനൊടുക്കി

ചികിത്സയിലിരിക്കെയാണ് താര മരിച്ചത്

Published

on

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി മാതാവ് ജീവനൊടുക്കി. പുത്തന്‍ കണ്ടത്തില്‍ താര ( 35 )യാണ് മരിച്ചത്. താര ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കള്‍ക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭര്‍ത്താവ് വിദേശത്താണ്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Continue Reading

india

ദലിത് വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; ഒടുവില്‍ പൊലീസ് എത്തി പ്രവേശനം

അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം

Published

on

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തില്‍ എത്തിയ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ യുവാവ് പ്രാര്‍ഥന നടത്തി. അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം. മോവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സാങ് വി ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ വരനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ക്ഷേത്രത്തില്‍ പുരോഹിതര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും മാത്രമാണ് പ്രവേശനം. വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കാന്‍ അനുമതി നല്‍കിയത്.

Continue Reading

kerala

വഖഫ് പ്രതിഷേധം; ബംഗാളിലേതെന്ന വ്യാജേന ബിജെപി നേതാവ് പ്രചരിപ്പിച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ

ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്‍ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.

‘ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു’- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്‍ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്‍ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ പറഞ്ഞു.എന്നാല്‍ അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്‍ ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.

Continue Reading

Trending