Connect with us

india

‘വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം’; ഉരുൾ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി

ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

Published

on

വയനാട് ഉരുൾപൊട്ടൽ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

‘സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാൻ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങൾ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ളത് ഉൾപ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ‘ -രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു.

വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തിൽ വയനാടിനൊപ്പം നിൽക്കണമെന്ന് സർക്കാറിനോട് രാഹുൽ അഭ്യർഥിക്കുകയും ചെയ്തു.

രണ്ടാം തവണയാണ് അവിടെ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവർഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തീർച്ചയായും ഇതേകുറിച്ച് അന്വേഷണം ആവശ്യമാണ്. ദുരന്തം മറികടക്കാൻ അത്യാധുനിക സാ​ങ്കേതിക വിദ്യകളുണ്ടെങ്കിൽ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending