Connect with us

crime

വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി കുത്തിക്കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍

ശിക്ഷ ഇന്നു ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും

Published

on

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു.

2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുര്‍ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റികൊണ്ടുപോയി വാല്‍പ്പാറയില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്‌കൂളില്‍ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം പത്ത് മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാല്‍പ്പാറയിലെ തോട്ടത്തില്‍ പൊലീസ് കണ്ടെത്തിയത്.

കാറില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തില്‍ തള്ളുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നെഞ്ചില്‍ ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.

സര്‍വീസ് ചെയ്യാനെത്തിച്ച കാര്‍ മോഷണം പോയതായി സഫര്‍ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്‍വീസ് സ്റ്റേഷന്‍ അധികൃതര്‍ ശേഷം മരട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വിദ്യാര്‍ഥിനിയുടെ പിതാവും സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ സഫറിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. സെന്‍ട്രല്‍ പൊലീസ് അപ്പോള്‍ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.

മരടില്‍ നിന്നു മോഷണം പോയ കാര്‍ മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാല്‍പ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.

വാല്‍പ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുന്‍പു തന്നെ വാട്ടര്‍ഫാള്‍ പൊലീസ് കാര്‍ തടഞ്ഞു. പരിശോധനയില്‍, കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. കാറില്‍ രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയില്‍ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്.

 

crime

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തുകയായിരുന്നു

Published

on

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

Continue Reading

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

crime

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. 

Published

on

ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി ഒമ്പത് വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് മുണ്ടക്കല്‍ സ്വദേശി ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ​ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്.

2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending