Connect with us

Sports

വി.പി സത്യന്‍ ഓര്‍മയായിട്ട് ഒന്നരപതിറ്റാണ്ട്

Published

on

കാല്‍പന്തുകളിയിലെ അഭിമാനതാരം വി.പി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. കണ്ണൂരിലെ ഗ്രാമത്തില്‍ നിന്ന് പന്തുതട്ടി ഇന്ത്യയുടെ ഫുട്‌ബോള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന സത്യന്റെ കളിയോര്‍മകള്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നതാണ്. നാല് സാഫ് ഗെയിംസില്‍ പങ്കെടുത്ത ഏകമലയാളിതാരമായ ഈ പ്രതിരോധനിരക്കാരന്‍ കേരള ഫുട്‌ബോളിലെ സുവര്‍ണതലമുറയിലെ പ്രധാനിയാണ്. കാല്‍പന്തുപ്രേമികളെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിടപറഞ്ഞെങ്കിലും തുകല്‍പന്തിനെ ജീവനുതുല്യം സ്‌നേഹിച്ച ക്യാപ്റ്റന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ പുതിയ പ്രതിഭകളെ സൃഷ്ടിച്ച് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുകയാണ്.

കൗമാരതാരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2013 നവംബറിലാണ് വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ കോഴിക്കോട് കേന്ദ്രമായി പിറവിയെടുത്തത്. സത്യന്റെ ഭാര്യ അനിതയുടെയും താരത്തെ സ്‌നേഹിക്കുന്നഅനേകംപേരുടേയും ഏറെകാലത്തെ ആഗ്രഹമായിരുന്നു അക്കാദമി. സെപ്റ്റ് കോഴിക്കോടിന്റെ 29 കുട്ടികളെ ദത്തെടുത്താണ് സോക്കര്‍ സ്‌കൂളിന്റെ തുടക്കം. അണ്ടര്‍ 14, 12,10 എന്നീ വിഭാഗങ്ങളിലേക്ക് സെലക്ഷന്‍ നടത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് ജൂനിയര്‍ ഗ്രൗണ്ട്, റെയില്‍വെ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിശീലനം. കേരളത്തിലെ മുന്‍നിര കോച്ചുമാരെല്ലാം പരിശീലക റോളിലെത്തി. അനിതാ സത്യന്‍ പ്രസിഡന്റും എ.ജെ സണ്ണി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചുരുങ്ങിയകാലത്തിനുള്ളില്‍ ദേശീയ അന്തര്‍ദേശീയതലത്തില്‍ നിരവധി കൗമാരതാരങ്ങളെ വളര്‍ത്തിയെടുത്ത സോക്കര്‍ സ്‌കൂള്‍ പ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോള്‍. സ്‌പെയിനിലെ അണ്ടര്‍ 18 സെക്കന്റ്ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുംപ്രകടനം നടത്തി ടോപ്‌സ്‌കോററായ മുഹമ്മദ് നെമില്‍ സത്യന്‍ സോക്കര്‍ സ്‌കൂളിലൂടെയാണ് കളിപഠിച്ചത്. ഐലീഗില്‍ ഗോകുലം കേരള എഫ്.സി ജൂനിയര്‍ ടീമിലും ബ്ലാസ്‌റ്റേഴ്‌സ് കൗമാരനിരയിലിലുമെല്ലാം സത്യന്‍ സ്‌കൂളിലെ പ്രതിഭകളുണ്ട്. നിലവില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ടീം സെലക്ഷന്‍ ക്യാമ്പ് നടത്തുന്നത്. ഓരോ ബാച്ചിലും 30 അംഗസംഘത്തെ സെലക്ട് ചെയ്ത് കൃത്യമായ പരിശീലനത്തിലൂടെ മികവിലേക്കുയര്‍ത്തുന്നു. ഇതിനായി മികച്ച കോച്ചിംഗ് നിരതന്നെയുണ്ട്. പരിമിതികള്‍ക്ക് നടുവിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. സ്വന്തമായൊരു ഗ്രൗണ്ട് എന്ന ലക്ഷ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മറ്റുക്ലബുകള്‍ ചെയ്യുന്നതുപോലെ കുട്ടികളില്‍ നിന്ന് വലിയ സംഖ്യ ഈടാക്കുകയോ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പ്രവര്‍ത്തനരീതിയില്‍ മാറ്റംവരുത്താനോ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പലപ്പോഴും സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിനേരിട്ടെങ്കിലും സത്യന്‍ എന്ന പേരുനല്‍കുന്ന ആത്മവിശ്വാസമാണ് പ്രചോദനമായത്. പരാധീനതകള്‍ക്കിടയിലും പുതിയ പ്രതിഭകളെ കണ്ടെത്തി നിശ്ചയദാര്‍ഢ്യത്തോടെ യാത്രതുടരുകയാണ് സോക്കര്‍ സ്‌കൂള്‍. സത്യന്റെ സ്വപ്‌നങ്ങളിലേക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending