Connect with us

crime

17കാരിയുടെ ദുരൂഹ മരണം; പ്രതി നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തൽ

ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തൽ

Published

on

മലപ്പുറം എടവണ്ണപ്പാറയിൽ പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തൽ.

ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തൽ. കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നത്. താൻ പരമഗുരു ആണ്. മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം. അല്ലാത്തവർ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം.

പെൺകുട്ടിയുടെ പരാതിയിൽ സിദ്ധിഖ് അലി പോക്‌സോ കേസിൽ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടർന്ന് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്

crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് എം.എസ് ഷാ അറസ്റ്റില്‍

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷാ അറസ്റ്റിൽ.

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.

ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending