Connect with us

india

യു.പിയില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് തകര്‍ത്തു; റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് വാദം

കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്.

Published

on

ത്തര്‍പ്രദേശില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്‍. റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ഡല്‍ഹി റോഡിലാണ് സംഭവം. നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പദ്ധതിയായ റാപ്പിഡ് റെയില്‍ സിസ്റ്റത്തിന്റെ  ഭാഗമായാണ് പൊളിക്കല്‍ നടപടി.

കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്. സംഭവത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നടപടി തികഞ്ഞ അനീതിയാണെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ ന്യായീകരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. റാപ്പിഡ് റെയില്‍ പദ്ധതിയുടെ ഭാഗമാണ് പൊളിക്കല്‍ നടപടിയെന്നും പദ്ധതി വിശാലമായ ഒന്നാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പള്ളി കമ്മിറ്റിയിലെ അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മസ്ജിദ് പൊളിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും (എ.ഡി.എം) എന്‍.സി.ആര്‍.ടി.സി ഉദ്യോഗസ്ഥരുമാണ് മസ്ജിദ് കമ്മിറ്റിയിലുള്ളവരുമായി ചര്‍ച്ച നടത്തിയതെന്നും എസ്.പി പറഞ്ഞു. ഫെബ്രുവരി 20നാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്.

മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിനായി ബദല്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നും അത്തരമൊരു അപേക്ഷ കമ്മിറ്റി നല്‍കിയിട്ടില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് യു.പിയിലെ ഹത നഗറിലെ മദ്‌നി മസ്ജിദ് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേയുടെ കാലാവധി പൂര്‍ത്തിയായതോടെയായിരുന്നു നടപടി.

സംസ്ഥാനത്തുടനീളമായി ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് വികസനത്തിന്റെ പേരിലുള്ള യു.പി ഭരണകൂടങ്ങളുടെ പൊളിക്കല്‍ നടപടികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയെ വിട്ടയച്ച സംഭവം; ‘ഞങ്ങള്‍ക്കിത് നല്ല ദിവസം, സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു’- വി.എച്ച്.പി

ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്.

Published

on

ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ‘ഞങ്ങള്‍ക്കിതൊരു നല്ല ദിവസമാണ്. സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’ -വി.എച്ച്.പി പറഞ്ഞു.

ശ്രിക്ഷാ കാലാവധി തീരുന്നതിനുമുമ്പാണ് ഒഡിഷ സര്‍ക്കാര്‍ കുറ്റവാളിയെ ജയിലില്‍നിന്ന് വിട്ടയച്ചത്. 25 വര്‍ഷമായി ജയിലില്‍ തുടരുന്ന ഹെംബ്രാമിനെ നല്ല സ്വഭാവം പരിഗണിച്ച് മോചിപ്പിക്കാനാണ് സംസ്ഥാന തടവ് അവലോകന ബോര്‍ഡ് തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഇയാളെ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

അതേസമയം കേസിലെ മുഖ്യപ്രതിയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഒഡീഷ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബി.ജെ.ഡിയും പറഞ്ഞു.

ഗ്രാമത്തില്‍ 1999 ജനുവരി 22ന് ഒഡിഷയിലെ മനോഹര്‍പുറില്‍ അര്‍ധരാത്രിയാണ് കുഷ്ഠരോഗികളെ പരിചരിച്ചിരുന്ന ആസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (7) എന്നീ മക്കളെയും ജീവനോടെ ചുട്ടു കൊന്നത്. മനോഹര്‍പുര്‍ ഗ്രാമത്തില്‍ പള്ളിക്കു മുന്നില്‍ നിര്‍ത്തിയ വാഹനത്തില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. ജയ്ഹനുമാന്‍ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

അതേസമയം കുറ്റവാളിയെ വിട്ടയച്ച നടപടി ഇന്ത്യന്‍ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന അപേക്ഷയില്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണം; മദ്രാസ് ഹൈക്കോടതി

ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തിയുടെ ഉത്തരവ്.

ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്‍ നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളോ മറ്റ് വ്യക്തികളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സമൂഹത്തിലും ട്രസ്റ്റുകളിലും ജാതി നാമങ്ങൾ തുടരാൻ അനുവദിക്കുകയും കോടതി ജാതി നിലനിർത്താൻ അനുവദിക്കുകയും ചെയ്താൽ അത് രാജ്യത്തിന്‍റെ സാഹോദര്യത്തെ തകർക്കുമെന്നും അത് വിദ്വേഷത്തിനും ശത്രുതയ്ക്കും കാരണമാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഒരു പ്രത്യേക ജാതിയിൽ മാത്രം അംഗത്വം പരിമിതപ്പെടുത്തുന്നത് ഭരണഘടനാപരമായ ധാർമ്മികതയ്ക്കും തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങൾക്കും വിരുദ്ധമാകുമെന്ന് സർക്കാർ തുടക്കത്തിൽ സമ്മതിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

Continue Reading

india

ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യരപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ തങ്ങൾ അഭ്യർത്ഥിച്ചു. 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ട്.

സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.- തങ്ങൾ കത്തിൽ പറഞ്ഞു.

Continue Reading

Trending