Connect with us

kerala

വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു ; തിരുവനന്തപുരത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

നഗരത്തില്‍ പലയിടങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെഎസ്ഇബി അറിയിച്ചു.

Published

on

തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. 110 കെ.വി സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും പബ്ലിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്. നഗരത്തില്‍ പലയിടങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെഎസ്ഇബി അറിയിച്ചു.

kerala

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് സഭയുടെ വിമര്‍ശനം. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

Continue Reading

kerala

കോഴിക്കോട് ക്ഷേത്ര മുറ്റത്ത് നോമ്പുതുറന്ന് പ്രദേശവാസികള്‍

ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.

Published

on

കോഴിക്കോട് കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി ക്ഷേത്ര കമ്മിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തില്‍ ഉടനീളം പങ്കെടുക്കാന്‍ പറ്റാതായി. ഇതോടെയാണ് ഇത്തവണ ഉത്സവത്തിന് ഒരുമിച്ച് നോമ്പുതുറക്കാമെന്ന തീരുമാനത്തിലേക്ക് ക്ഷേത്രകമ്മിറ്റി എത്തുന്നത്.

സമീപ പ്രദേശത്തെ മഹലുകളും നാട്ടുകാരുമെല്ലാം പിന്തുണയോടെ ക്ഷേത്രമുറ്റത്ത് കൂടി. ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.എല്ലാവര്‍ക്കും ഇത് ആദ്യത്തെ അനുഭവം. ജാതി മത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി വീണ്ടുമൊരു പന്തിഭോജനം.

Continue Reading

kerala

തൊടുപുഴ കൊലപാതകം; മൃതദേഹം കുഴിച്ചിടുമ്പോള്‍ പൊലീസ് ഗോഡൗണിന് പുറത്ത്

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്

Published

on

തൊടുപുഴ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നതായി സൂചന. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. കലയന്താനി-ചെലവ് റോഡിലെ ഗോഡൗണില്‍ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ആഷിക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. തുടര്‍ന്ന് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. ഗോഡൗണിലെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending