Connect with us

kerala

ട്രെയിനില്‍ ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌ത വനിതാ ടിടിഇ യെ യാത്രക്കാരൻ മർദിച്ചു

ജനറല്‍ ടിക്കറ്റ് എടുത്ത റിസര്‍വേഷന്‍ കോച്ചിൽ യാത്ര ചെയ്‌ത ഇയാളെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ മുഖത്തടിക്കുകയായിരുന്നു

Published

on

മംഗളൂരു- ചെന്നൈ എ്കസ്പ്രസില്‍ വനിതാ ടിടിഇയ്ക്ക് യാത്രക്കാരന്റെ മർദനം. പാലക്കാട് സ്വദേശിനി രജിതയ്ക്കാണ് മർദനമേറ്റത്. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്.ജനറല്‍ ടിക്കറ്റ് എടുത്ത റിസര്‍വേഷന്‍ കോച്ചിൽ യാത്ര ചെയ്‌ത ഇയാളെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ മുഖത്തടിക്കുകയായിരുന്നു.കൊയിലാണ്ടി സ്‌റ്റേഷനില്‍ നിന്ന് ജനറല്‍ കമ്പാട്ട്മെന്റിൽ മാറിക്കയറിയ വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും

കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി

Published

on

കണ്ണൂര്‍: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി.

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതല്‍ തുടര്‍ച്ചയായി ഇയാള്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Continue Reading

kerala

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു

Published

on

കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പറേഷന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

നേരത്തെ കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയിലായിരുന്നു. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. തൃശൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല.

Continue Reading

kerala

അമ്മു സജീവിന്റെ മരണം പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്

Published

on

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

നവംബര്‍ 15ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

Trending