india
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 4 പേർ അറസ്റ്റിൽ
അതേസമയം പ്രതികളിൽ മൂന്ന് പേർ എബിവിപി പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും എബിവിപി ഇത് നിഷേധിച്ചു.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെ മൂന്ന് കോളജ് വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സമന്ദർ സിംഗ്, ധരംപാൽ സിംഗ്, ഭതം സിംഗ് എന്നിവരാണ് പിടിയിലായത്. ഭക്ഷണവും, താമസിക്കാൻ സ്ഥലവും കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്തു
പെൺകുട്ടിയെയും കാമുകനെയും കൂട്ടിക്കൊണ്ടുപോയ പ്രതികൾ കാമുകനെ ബന്ദിയാക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ജോധ്പൂരിലെ ഗണേഷ്പുരയിലെ ഒരു വീട്ടിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. പെൺകുട്ടിയെ ശല്യം ചെയ്ത ഹോട്ടൽ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം പ്രതികളിൽ മൂന്ന് പേർ എബിവിപി പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും എബിവിപി ഇത് നിഷേധിച്ചു.
india
35 ലക്ഷം സ്ത്രീധനതുക നല്‍കിയില്ല; യുപിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊന്നു
വ്യാഴാഴ്ച ഭര്‍ത്താവും മാതാവും ചേര്‍ന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച യുപി ഗ്രേറ്റര്‍ നോയിഡയില്‍ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് ഭര്‍ത്താവും, ഭര്‍തൃമാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭര്‍ത്താവും മാതാവും ചേര്‍ന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2016 ഡിസംബറില്‍ ആണ് ഇരുവരും വിവാഹിതരായത്. നിക്കി ദീര്‍ഘകാലമായി പീഡനം സഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിപിന്‍ ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 21 ന് രാത്രിയില്‍ നിക്കിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് അവളുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചയാളുടെ സഹോദരി വിപിനും കുടുംബത്തിനുമെതിരെ കസ്‌ന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു ഗ്രേറ്റര്‍ നോയിഡ എഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു.
india
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ
മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ നാളെ സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേരും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
അഞ്ച് നിലകളിലായാണ് സമുച്ചയം. ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിങ് ഹാളുകള്‍, വര്‍ക്ക് സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യല്‍ സ്‌പേസ്, ബോര്‍ഡ് റൂം, ഡിജിറ്റല്‍ സ്‌ക്രീനോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡെയിനിങ് ഏരിയ, പ്രാര്‍ഥനാ മുറി എന്നിവ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഭാരവാഹികളായ അബ്ദുല്‍ സമദ് സമദാനി എംപി, അഡ്വ് ഹാരിസ് ബീരാന്‍ എംപി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
india
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന്‍ അറസ്റ്റില്‍; ദുരൂഹതയേറുന്നു
തെറ്റായ പരാതിയും തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. തെറ്റായ പരാതിയും തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഇയാളുടെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വരെ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്.
മുന്‍ ശുചീകരണ തൊഴിലാളിയായ ഇയാളുടെ പേര് സി.എന്‍ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വെള്ളിയാഴ്ച രാത്രി നടത്തിയ നീണ്ട ചൊദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് ആരോപണം. വ്യാജ പരാതി നല്‍കല്‍, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
kerala3 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മന്മോഹന് സിങ്ങിന്റെ പേര് നല്‍കും; ബില്‍ കര്‍ണാടക നിയമസഭ പാസാക്കി
-
News3 days ago
ഇസ്രാഈല്‍ വീണ്ടും ആക്രമണം നടത്തിയാല്‍ പുതിയ മിസൈലുകള്‍ വിന്യസിക്കുമെന്ന് ഇറാന്
-
GULF3 days ago
അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്
-
News3 days ago
2-1; പെനാല്‍റ്റി ഗോളുകളുമായി ലൂയിസ് സുവാരസ്
-
india3 days ago
ഡല്‍ഹിയിലെ ആറ് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു
-
kerala3 days ago
ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
-
News3 days ago
‘ഗസ്സ വംശഹത്യക്ക് കൂട്ടുനിന്നു’; മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് പ്രതിഷേധം, 18 പേര് അറസ്റ്റില്‍