Connect with us

kerala

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതെന്ന് കെ. സുധാകരന്‍

ഉമ്മന്‍ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

Published

on

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വന്യമായ രീതിയില്‍ വേട്ടയാടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.. ഉമ്മന്‍ ചാണ്ടിയെ ആരും വേട്ടയാടിയിട്ടില്ലെന്നു പ്രചരപ്പിച്ച് സിപിഎം ഉന്നതനേതാക്കള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം വേട്ടയാടിയ കാര്യങ്ങള്‍ തുറന്നു പറയാന്‍ താന്‍ നിര്‍ബന്ധിതനാവുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി

സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ നീര്‍ക്കുമിള മാത്രമായിരുന്നു സോളാര്‍ കേസ്. അതിന്റെ പേരില്‍ കേരളത്തില്‍ നടന്ന അതിക്രമങ്ങളും പ്രക്ഷോഭനാടകങ്ങളും ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഉമ്മന്‍ ചാണ്ടിയെ സഭയിലും പുറത്തും വ്യക്തിപരമായി തൊലിയുരിച്ചതിന് കയ്യും കണക്കുമുണ്ടോ? വിഎസ് അച്യുതാന്ദന്‍ നടത്തിയ നിന്ദ്യമായ പ്രയോഗങ്ങള്‍ കേരളീയ സമൂഹത്തിന് മറക്കാനാകുമോ? എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗത്തിലാണ് അച്ചുതാനന്ദന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരെ ഹീനമായ അധിക്ഷേപം നടത്തിയത്. സിപിഎം അംഗങ്ങള്‍ നിയമസഭയുടെ ഡസ്‌ക്കിലടിച്ച് ഇതിനെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം പറഞ്ഞു.

2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സോളാറായിരുന്നു. യുഎന്‍ അവാര്‍ഡ് വരെ നേടിയ ജനകീയനായ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താന്‍ സിപിഎം കണ്ടെത്തിയ മാരകായുധമായിരുന്നു സോളാര്‍. കേരളം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നിറച്ചു. 2016ല്‍ അധികാരമേറ്റശേഷവും പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായി വേട്ടയാടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വരെ ശ്രമിച്ചു.

2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാറില്‍ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് പിണറായി വിജയന്‍ ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടി മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പോലും തയാറായില്ല. ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മാറിമാറി അന്വേഷിപ്പിച്ചിട്ടും പിണറായിക്കൊരു ചുക്കും ചെയ്യാനായില്ല. തുടര്‍ന്നാണ് സോളാര്‍ കേസിലെ പ്രധാന തട്ടിപ്പുകാരിയും 48 കേസുകളിലെ പ്രതിയുമായ വനിതയെ വിളിച്ചുവരുത്തി വ്യാജപരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസിന്റെ പേരില്‍ സിബിഐ അന്വേഷണം നടത്താന്‍ 2021 ജനുവരി 24ന് പിണറായി വിജയന്റെ മന്ത്രിസഭ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021 ഏപ്രില്‍ 6നും.
2019 സെപ്റ്റംബര്‍ 23ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് സെപ്റ്റംബര്‍ 3ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് പിണറായി വിജയന്‍ സിബിഐക്കു വിട്ടു. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. പ്രാഥമികാന്വേഷണത്തില്‍ കഴമ്പില്ലെന്നു കണ്ട് കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചു. പൊതുതെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ഉപതെരഞ്ഞെടുപ്പുകളില്‍പ്പോലും ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷം ഭയപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെട്ട പാമോയില്‍ കേസ് 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്ന് അധികാരത്തിലേറിയ വിഎസ് സര്‍ക്കാര്‍ അതു വീണ്ടും കുത്തിപ്പൊക്കി. വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2011 മാര്‍ച്ചില്‍ വിജിലന്‍സ് കോടതി കേസ് റീ ഓപ്പണ്‍ ചെയ്തപ്പോള്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആയിരുന്നു. ഈ കേസില്‍ അന്നുവരെ സാക്ഷിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കേസ് പുനരന്വേഷിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിട്ട് മൂന്നുമാസം പോലുമായിരുന്നില്ല. അന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് മുറവിളി കൂട്ടിയവരാണ് സിപിഎം. ഏറെ നാളുകള്‍ക്കു ശേഷമാണ് ഈ കേസ് തെളിവില്ലാതെ അവസാനിപ്പിച്ചത്.

2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം പാറ്റൂരില്‍ 15 സെന്റ് ഭൂമിയുടെ കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍ കേസ് ഉത്ഭവിച്ചത്. ഉമ്മന്‍ ചാണ്ടിയെ ഈ കേസില്‍ നാലാം പ്രതിയാക്കി. ഹൈക്കോടതി ഈ കേസിലെ എഫ്ഐആറടക്കം റദ്ദാക്കിയെങ്കിലും വിഎസ് അച്യുതാന്ദന്‍ കേസ് തുടര്‍ന്നു. 2021ല്‍ ആണ് കോടതി കേസ് തള്ളിയത്. ഈ വിവാദൂമിയില്‍ ഇന്ന് ഒരു വമ്പന്‍ മള്‍ട്ടിപ്ലക്സ് സ്ഥിതിചെയ്യുന്നു.

ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടി ഇല്ലായിരുന്നെങ്കിലും കെ എം മാണിയെ സിപിഎം ആരോപണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വിയര്‍പ്പൊഴുക്കേണ്ടി വന്നു. നിയമസഭയില്‍ നടന്ന നാണംകെട്ട സംഭവങ്ങളും കെ.എം.മാണിക്കെതിരായ വേട്ടയാടലുകളുമെല്ലാം നിലനില്ക്കെ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുത്ത് സിപിഎം രാഷ്ട്രീയധാര്‍മികതയില്‍ ആണിക്കല്ലും അടിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത് 2013 ഒക്ടോബര്‍ 27നാണ്. സി കൃഷ്ണന്‍ എംഎല്‍എ, കെ കെ നാരായണ്‍ മുന്‍എംഎല്‍എ തുടങ്ങിയവര്‍ ഒന്നും രണ്ടും പ്രതികളായ കേസിലെ 113 പ്രതികളും സിപിഎമ്മുകാരാണ്. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു മൊഴി നല്കി ഉമ്മന്‍ ചാണ്ടി അവരെ സംരക്ഷിച്ചു എന്നത് ഉമ്മന്‍ ചാണ്ടിയുടെ മഹത്വം.

2400 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. അധികാരത്തില്‍ വന്ന ശേഷം ഉളുപ്പില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ അദാനിയില്‍നിന്ന് സംഭാവന വാങ്ങാന്‍ മടിച്ച ഉമ്മന്‍ ചാണ്ടിക്കെതിരേയാണ് പിണറായി വിജയന്‍ അഴിമതി ആരോപിച്ചതെന്ന് ഓര്‍ക്കുന്നതു നല്ലതാണ്.

ഉമ്മന്‍ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയോ? വടക്കേ ഇന്ത്യൻ മോഡൽ ക്രിസ്മസ് വിലക്ക് കേരളത്തിലും

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്.

Published

on

വടക്കേ ഇന്ത്യയിൽ മാത്രം കേട്ടു ശീലിച്ച ക്രിസ്മസ് വിലക്ക് ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിലും. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞത് ക്രൈസ്തവ സമൂഹത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കയാണ്.

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്. അതേസമയം സംസ്ഥാന ബിജെപി നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഇതേ വരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവർത്തകർ തടയാൻ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വിഎച്ച്പി പ്രവ൪ത്തകരെ റിമാൻ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്.

എന്തായാലും ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലും ഇങ്ങനെ ഉണ്ടായതിനെ ഞെട്ടലോടെയാണ് ഏവരും നോക്കിക്കാണുന്നത്. ബിജെപി സംഘപരിവാർ സംഘടനകൾക്ക് ഇടം ഉണ്ടാക്കി കൊടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പും ഭരണപക്ഷവും മത്സരിക്കുകയാണോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Continue Reading

kerala

വർഗീയത പറയാൻ നൂറ് നാവ്; അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ മിണ്ടാൻ സിപിഎമ്മിന് ഭയം

അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ.

Published

on

ദിവസം കഴിയും തോറും വർഗീയതയുടെ കെട്ടഴിച്ച് വിടുന്ന കാര്യത്തിൽ മത്സരിക്കുകയാണ് സിപിഎം നേതാക്കൾ. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഇതിൽ അവസാനത്തേത്.

എന്നാൽ ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ. ഒരു പ്രസ്താവന കൊണ്ട് പോലും അമിത് ഷായെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല.

അമിത് ഷാ രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ്‌ ആവർത്തിക്കുമ്പോൾ സിപിഎം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കോൺഗ്രസിനെ അനാവശ്യമായി ആക്രമിച്ചു കൊണ്ട്, ബിജെപി – സംഘപരിവാർ സംഘടനകൾക്ക് ഊർജം പകരുകയാണ് കേരളത്തിലെ സിപിഎമ്മും നേതാക്കളും എന്ന കാര്യത്തിൽ തർക്കമില്ല

Continue Reading

kerala

അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ല: പി.വി. അൻവർ

ക​വ​ടി​യാ​റി​ലെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ജി​ത് കു​മാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് കൊ​ടു​ത്തി​രു​ന്നു. ഇ​നി കൊ​ടു​ക്കാ​ൻ കു​റ​ച്ചു​കൂ​ടി ബാ​ക്കി​യു​ണ്ട്.

Published

on

എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ തൊ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു തീ​രു​മാ​ന​വും ഈ ​സ​ർ​ക്കാ​ർ എ​ടു​ക്കി​ല്ലെ​ന്ന് നിലമ്പൂര്‍ എം.എല്‍.എ പി.​വി. അ​ൻ​വ​ർ. ക​വ​ടി​യാ​റി​ലെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ജി​ത് കു​മാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് കൊ​ടു​ത്തി​രു​ന്നു. ഇ​നി കൊ​ടു​ക്കാ​ൻ കു​റ​ച്ചു​കൂ​ടി ബാ​ക്കി​യു​ണ്ട്. അ​ത് കോ​ട​തി​യി​ൽ കൊ​ടു​ക്കും.

ചി​ല തെ​ളി​വു​ക​ൾ മ​ന​പ്പൂ​ർ​വം കൊ​ടു​ക്കാ​തി​രു​ന്ന​താ​ണ്. കാ​ര​ണം, കൊ​ടു​ക്കു​ന്ന​തൊ​ക്കെ വി​ഴു​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യും അ​ജി​ത്കു​മാ​റും പി. ​ശ​ശി​യും ഏ​ത് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി​യാ​ലും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കും. അ​ജി​ത്കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ൻ ഒ​റ്റ​രേ​ഖ മ​തി. 33.80 ല​ക്ഷം രൂ​പ​ക്ക്​ അ​ദ്ദേ​ഹം ഒ​രു ഫ്ലാ​റ്റ് വാ​ങ്ങി.

ഒ​രു രൂ​പ പോ​ലും ആ​ധാ​ര​ത്തി​ൽ കാ​ണി​ക്കാ​തെ​യാ​ണ് പ​ണം ന​ൽ​കി ഫ്ലാ​റ്റ്​ വാ​ങ്ങി​യ​ത്. പ​ത്താം ദി​വ​സം 110 ശ​ത​മാ​നം ലാ​ഭ​ത്തി​ൽ പ​ണം വാ​ങ്ങി 65 ല​ക്ഷ​ത്തി​ന് അ​ത് വി​റ്റു. സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് സ​ത്യ​സ​ന്ധ​മാ​ണെ​ങ്കി​ൽ ഒ​രു ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​തി​നാ​ലാ​ണ്.

ആ​ർ.​എ​സ്.​എ​സി​ന്‍റെ പ്ര​ചാ​ര​ക​നാ​യി അ​ജി​ത്കു​മാ​ർ നി​ല​നി​ൽ​ക്കു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 മു​ത​ൽ 30 സീ​റ്റ് വ​രെ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​കും. സ​ഹ​ക​ര​ണ​സം​ഘ​ത്തെ മു​ഴു​വ​ൻ കോ​ർ​പ​റേ​റ്റ്‌​വ​ത്ക​രി​ക്കു​ക​യാ​ണ് സി.​പി.​എം ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​കി​ത്സ​ക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ ചോ​ദി​ച്ച സാ​ബു​വി​നെ അ​പ​മാ​നി​ച്ച്,​ അ​ക്ര​മി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ക്ഷേ​പ​ത്തു​ക തി​രി​കെ ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Continue Reading

Trending