Connect with us

kerala

ഹജ്ജ് ക്യാമ്പിനായി സിയാൽ വിപുലമായ സൗകര്യങ്ങളൊരുക്കിയതായി മാനേജിങ് ഡയറക്ടർ എസ്.സുഹാസ്

തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്

Published

on

ഈവർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചിവിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയാതായി മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അറിയിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം.
സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർത്ഥനാ ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് ഒരേസമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫീസ്, പാസ്‌പോർട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെൽ ഓഫീസ്, ഹജ്ജ് കമ്മറ്റി ഓഫീസ് എന്നിവ ക്യാമ്പിൽ സിയാൽ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി.ജൂൺ ഏഴ് മുതൽ 21 വരെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് പ്രത്യേക ഹജ്ജ് സർവീസ് നടത്തുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 163 തീർത്ഥാടകർ ഉൾപ്പെടെ മൊത്തം 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending