Connect with us

News

ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 മരണം

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു.

Published

on

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. നോര്‍ത്തണ്‍ ആമസോണിലെ ബാഴ്‌സലോണയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും

MBA answer sheet missing incident; The teacher will be suspended

Published

on

കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിന് വിസി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്യുക. അതേസമയം ഏപ്രില്‍ നാലിന് സര്‍വകലാശായില്‍ ഹാജരാകാനും അധ്യാപകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംബിഎ ഉത്തരക്കടലാസ് നകാണാതായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായതിന്റെ സാഹചര്യത്തില്‍ 71 വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും സര്‍വ്വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. അതേസമയം ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. പാലക്കാട് നിന്നാണ് ഉത്തര പേപ്പര്‍ നഷ്ടമായതെന്ന് അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു.

Continue Reading

kerala

കുക്കറുകൊണ്ട് അടിച്ചു; മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്

ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം.

Published

on

കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. വയോധികയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും ചേര്‍ന്ന് കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ഭാസ്‌കരനും മര്‍ദിച്ചതായി വയോധിക പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാലുശേരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ്് മര്‍ദനത്തിന് കാരണമെന്ന് വയോധിക പറയുന്നു.

Continue Reading

Trending