Connect with us

News

തായ്‌ലന്‍ഡില്‍ ബസ് മരത്തിലിടിച്ച് 14 മരണം; 20 പേര്‍ക്ക് പരിക്ക്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

തായ്‌ലന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാര്‍ മരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനില്‍ അര്‍ദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പകുതിയായി പിളര്‍ന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ തായ്പിബിഎസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

Continue Reading

More

ലെബനനിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമെന്ന് യു എന്‍ മുന്നറിയിപ്പ്

ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു

Published

on

ന്യൂയോര്‍ക്ക് : ലെബനനിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ 2006 ലെ യുദ്ധത്തിന്റെ തീവ്രതയേക്കാള്‍ കവിഞ്ഞ നിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. മെഡിക്കല്‍ സൗകര്യങ്ങളും ജീവനക്കാരും വിഭവങ്ങളും കൂടുതലായി ക്രോസ്ഫയറില്‍ കുടുങ്ങി. ഇതിനകം തന്നെ ദുര്‍ബലമായ ലെബനന്റെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനെ കൂടുതല്‍ ബാധിച്ചു.

നബാത്തിയയിലെ ബിന്‍ത് ജബെയില്‍ ജില്ലയിലെ ടിബ്‌നിന്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുജാറിക് ചൂണ്ടിക്കാട്ടി. ലെബനനില്‍ ഡ്യൂട്ടിക്കിടെ 110 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം ഉദ്ധരിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ 60 ആക്രമണങ്ങളെങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍, രാജ്യത്തുടനീളമുള്ള ഇസ്രാഈലി വ്യോമാക്രമണങ്ങള്‍, ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവഹാനിയെയും വക്താവ് അപലപിച്ചു. എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

Trending