Connect with us

Education

ഗുജറാത്തിൽ 341 സർക്കാർ പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ

കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്.

Published

on

ഗുജറാത്തിൽ 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്.

2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. വിദ്യാഭ്യാസ മേഖലയിൽ കോടികൾ ബി.ജെ.പിയടക്കമുള്ള മുൻ സംസ്ഥാന സർക്കാർ ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്നതിനിടയിലാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിക്കേണ്ടി വന്നത്.

സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികൾ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാൽ, കെട്ടിടം നിർമിക്കാൻ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്കൂളുകൾ തുടരുന്നതിന് പിന്നിലെന്നാണ് സർക്കാർ നിരത്തുന്ന ന്യായങ്ങൾ.

അതെ സമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയർന്നുവെന്നായിരുന്നു അത്. കോൺഗ്രസ് എംഎൽഎ തുഷാർ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൈമറി തലത്തിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന വ്യവസ്ഥയുണ്ടെങ്കിലും 20 സ്കൂളുകളിൽ അഞ്ചിൽ താഴെ കുട്ടികൾ മാത്രമാണുള്ളത്. ഈ അവസ്ഥ മറികടക്കാൻ അന്തർ ജില്ലാ ട്രാൻസ്ഫറുകൾ നടത്താൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

5-10 വിദ്യാർത്ഥികളുള്ള 85 സ്കൂളുകളും 11-20 കുട്ടികളുള്ള 315 ഉം 20-30 വിദ്യാർഥികളുള്ള 419 സ്കൂളുകളാണുള്ളത്. ഭാവിയിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 3,200 ആയി വർധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ ജെനിബെൻ താക്കൂർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Education

IIM പ്രവേശനത്തിന് CAT 2024; രജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ

Published

on

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും.

. മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും.

. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങൾക്ക് 1250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാകും.

. അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ https://iimcat.ac.in വഴി നൽകാം.

. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ അപേക്ഷാർത്ഥി സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. ഫലം ജനുവരി രണ്ടാം വാരം.

. പരീക്ഷ നവംബർ 24 ന്

കൂടുതൽ വിവരങ്ങൾക്ക്
https://iimcat.ac.in

Continue Reading

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെമുതല്‍

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Continue Reading

Education

പത്താംതരം തുല്യതാപരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടക്കാം

അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

Published

on

ഒക്ടോബർ 21 മുതല്‍ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്.അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

കണ്‍ഫർമേഷൻ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്. വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in.

Continue Reading

Trending