Connect with us

Video Stories

മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികള്‍ മുസ്‌ലിം ലീഗ് നടപ്പാക്കിവരികയാണ്.

Published

on

വയനാടിന്റെ കണ്ണീരൊപ്പാന്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്‌ലിം ലീഗ് നടത്തിവരുന്ന പുനരധിവാസ ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും. ഇന്ന് അര്‍ധരാത്രിയോടെയാണ് ഫണ്ട് സമാഹരണം പൂര്‍ത്തിയാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികള്‍ മുസ്‌ലിം ലീഗ് നടപ്പാക്കിവരികയാണ്.

691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതവും 54 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം ഇതിനകം വിതരണം ചെയ്തു. വാഹനങ്ങള്‍ നഷ്ടമായവര്‍ക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ധനസമാഹരണം ഇതിനകം 32 കോടി കവിഞ്ഞു.

100 വീടുകള്‍ ഉള്‍പ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിം ലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്യാമ്പയിന്‍ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളില്‍ യോഗം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

മുസ്‌ലിം ലീഗിന്റെ പുനരധിവാസ ഫണ്ടിന് വിവിധ മേഖലകളില്‍നിന്ന് മികച്ച സഹായവും പ്രതികരണവുമാണ് ലഭിച്ചത്. ഇന്ന് അര്‍ധരാത്രിക്ക് ശേഷം ഫണ്ടുകള്‍ സ്വീകരിക്കില്ലെന്നും അതിന് മുമ്പ് തന്നെ ആപ്പ് വഴി തുക നിക്ഷേപിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സവര്‍ക്കര്‍ പരാമര്‍ശിച്ച സംഭവം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് പുനെ കോടതി

വിഡി സവര്‍ക്കറുടെ അനന്തരവന്‍ സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ പരാതി സമര്‍പ്പിച്ചത്.

Published

on

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് കോടതി. പ്രതിപക്ഷ നേതാവിന്റെ ഉന്നതതല സുരക്ഷയും പദവിയും പരിഗണിച്ച് പൂനെ കോടതിയാണ് കേസില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായ ഇളവ് അനുവദിച്ചത്. വി ഡി സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തിന്‍മേലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഈ കേസില്‍ അദ്ദേഹത്തിന് കഴിഞ്ഞ മാസം കോടതി ജാമ്യം നല്‍കിയിരുന്നു. വിഡി സവര്‍ക്കറുടെ അനന്തരവന്‍ സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ പരാതി സമര്‍പ്പിച്ചത്.

2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് കോടതിയില്‍ കേസിന് ആധാരമായത്. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍, വി ഡി സവര്‍ക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ മുസ്ലീം വ്യക്തിയെ മര്‍ദ്ദിച്ചതായും അതില്‍ തനിക്ക് (സവര്‍ക്കറിന്) സന്തോഷം തോന്നിയതായും ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വി ഡി സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ ഒരിടത്തും ഇത് എഴുതിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമായിരുന്നുവെന്നും സത്യകി സവര്‍ക്കര്‍ പരാതിപ്പെട്ടു.

നേരത്തേ രാഹുല്‍ ഗാന്ധി ഈ കേസില്‍ ജാമ്യം തേടിയപ്പോള്‍ സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ വി ഡി സവര്‍ക്കറുടെ പിന്‍ഗാമിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് വാദിച്ചു. അദ്ദേഹത്തിന്റെ ഈ വാദം കൂടി കണക്കിലെടുത്താണ് ജാമ്യം ലഭിച്ചത്. പൂനെ ജില്ലാ കോടതി കെട്ടിടം ഒരു ചരിത്ര സ്മാരകമാണെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബ് ഭീഷണി ഉണ്ടായിരുന്നുവെന്നും പ്രതിഭാഗം ഹര്‍ജിയില്‍ പറഞ്ഞു.കേസിന്റെ സ്വഭാവം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഉദ്ധരിച്ച വസ്തുതകളും പ്രതി ലോക്സഭയിലെ പ്രതിപക്ഷ നേതാവാണെന്നതും കോടതി കണക്കിലെടുക്കുന്നു. അദ്ദേഹത്തിന് ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കേണ്ടിവരുന്നു. കൂടാതെ സുരക്ഷാവിഷയവും പ്രധാനമാണ്. പൂനെ ജില്ലാ കോടതി പരിസരത്ത് ഒരു കൊലപാതകം നടന്നിരുന്നു എന്നതും ഒരു വസ്തുതയാണ്.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരു പ്രതിയെ കൊലപ്പെടുത്തിയതിനാല്‍ അഭിഭാഷകരും ജഡ്ജിമാരും അന്ന് കോടതി മന്ദിരത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു ഇതുകൂടാതെ രാഹുല്‍ ഗാന്ധിയ്ക്കു വേണ്ടിവരുന്ന സുരക്ഷാ ചെലവുകള്‍ വളരെ വലുതാണ്. ക്രമസമാധാന പ്രശ്നം കാരണം, പ്രതിക്ക് ഈ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായി ഇളവ് നല്‍കണമെന്ന് ഈ കോടതി കരുതുന്നതായും വിധിയില്‍ പരാമര്‍ശിക്കുന്നു. കേസില്‍ അടുത്ത കോടതി വാദം ഫെബ്രുവരി 25 ന് നടക്കും.

Continue Reading

india

പ്രധാനമന്ത്രിയുടെ ബിരുദം; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Continue Reading

kerala

വോക്‌സ് വാഗണെ ഓടിച്ചു; നിക്ഷേപ സംഗമം കാലത്തിന്‍റെ മധുര പ്രതികാരം: കെ.സുധാകരന്‍

സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സിപിഎം 13 വര്‍ഷത്തിനുശേഷം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്‍റെ മധുര പ്രതികാരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2012 സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം ഇടതുപക്ഷം ബഹിഷ്‌കരിച്ചു. കേരളം വില്‍ക്കപ്പെടുന്നു എന്നായിരുന്നു അന്നു സിപിഎം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്‍റെ മണ്ണും പുഴയും വില്ക്കുന്നു തുടങ്ങിയ ഫ്‌ളെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തുനിന്ന് പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃതമായ സമരമുറകള്‍ക്ക് സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന വോക്‌സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജീവനും കൊണ്ടോടി.

പ്രധാനമന്ത്രി ഡോ മന്‍മോഹിന്‍സിംഗാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടുംനിന്ന് 2500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ പത്തു കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും അമേരിക്ക, ഹോളണ്ട്, ടര്‍ക്കി എന്നിവിടങ്ങളില്‍നിന്നു് അംബാസിഡര്‍മാര്‍. ബ്രിട്ടന്‍ ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമ്മീഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ 16ഉം രജ്യത്തെ 19 ഉം കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമ പ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടു കണ്ടു.

മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപ സംഗമം ഒരു തുടര്‍ പ്രക്രിയയാണ്. സര്‍ക്കാരുകള്‍ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കര്‍ണാടകത്തില്‍ ഈ മാസം നടന്ന നിക്ഷേപസംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ല്‍ തമിഴ്‌നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഗുജറാത്ത്, ഒഡീഷ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളും തുടര്‍ച്ചയായി നിക്ഷേപ സംഗമം നടത്തുന്നു.

2003ല്‍ എകെ ആന്‍റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്നു വിശേഷിപ്പിക്കാമെന്നു സുധാകരന്‍ പറഞ്ഞു.

Continue Reading

Trending