X

കോഴിക്കടയുടെ മുകളില്‍ ക്ലാസ്, ദുര്‍ഗന്ധം സഹിച്ച് വിദ്യാര്‍ഥികള്‍; അവഗണനയുടെ തട്ടില്‍ താനൂര്‍ ഗവ. കോളേജ്

അവഗണനയുടെ നടുവിലാണ് താനൂര്‍ ഗവണ്‍മെന്റ് കോളേജും വിദ്യാര്‍ഥികളും. കോളേജിന് സ്ഥിരമായ കെട്ടിടമില്ല. കട മുറികള്‍ക്ക് മുകളിലാണ് പല ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസ് ജീവിതം സ്വപ്നം കണ്ട് വന്ന വിദ്യാര്‍ഥികള്‍ കോഴിക്കടയുടെ മുകളിലുള്ള ക്ലാസ് മുറിയില്‍ ദുര്‍ഗന്ധം സഹിച്ചാണ് ഇരിക്കുന്നത്.വിചാരിച്ച കാ്യമ്പസല്ല ഇവിടെയുള്ളതെന്നും ട്യൂഷന്‍ സെന്ററുകള്‍ ഇതിനേക്കാളും അടിപൊളിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പലപ്പോഴും കോഴിക്കടയുടെ മുകളിലുള്ള മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ഐ.ടി.ഐയുടെ കെട്ടിടത്തില്‍ വാടകക്കാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. തികയാത്ത ക്ലാസ് മുറികള്‍ കടമുറികള്‍ക്ക് മുകളിലും. കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 5 ബിരുദ വിഷയങ്ങളും എം.എ ഇന്റട്രറ്റഡ് മലയാളവും ഉണ്ട്. 560 വിദ്യാര്‍ഥികളും 19 സ്ഥിരം അധ്യാപകരും കോളേജിലുണ്ട്.

webdesk13: