Connect with us

kerala

കേന്ദ്രമന്ത്രി ചൊവ്വാഴ്ച കോട്ടയത്ത്; റബറിന് 300 രൂപ വില പ്രഖ്യാപിക്കണമെന്ന് കെ സുധാകരന്‍ എംപി

Published

on

റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ (18 ചൊവ്വ) കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനംപോലെ കേന്ദ്രമന്ത്രിയുടെ റബര്‍ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍ അതു കര്‍ഷകരോടു കാട്ടുന്ന കൊടിയ വഞ്ചന ആയിരിക്കും.

സംസ്ഥാനത്തെ ബിഷപ്പുമാരുടെ അരമനകളില്‍ പാല്‍പ്പുഞ്ചിരിയും ക്യാമറയുമായി എത്തുന്ന ബിജെപി നേതാക്കളെല്ലാം ആവര്‍ത്തിച്ചു നല്കുന്ന ഉറപ്പാണ് റബറിന് 300 രൂപ ആക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കര്‍ഷകകൂട്ടായ്മകളില്‍ പങ്കെടുത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിവരുകയാണ്. പ്രധാനമന്ത്രി ത്രിപുരയില്‍ വച്ച് റബര്‍വില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. ഇത്രയുമെല്ലാം ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നു.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് മാതൃകയില്‍ കേന്ദ്രത്തിന്റെ സഹായനിധി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ടയര്‍ലോബിയില്‍ നിന്നുള്ള സംരക്ഷണം, റബറിനെ കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയും കേന്ദ്രസര്‍ക്കാരിന് അനായാസം ചെയ്യാം. റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ടയര്‍ലോബിയുടെ പിടിയിലമര്‍ന്നതുകൊണ്ടാണ് റബര്‍ വില കുത്തനെ ഇടിയുമ്പോള്‍ ടയര്‍വില വാണം പോലെ കുതിച്ചുയരുന്നത്. ടയര്‍ലോബിയുടെ വമ്പിച്ച സാമ്പത്തിക സ്വാധീനത്തിന്റെ മുന്നില്‍ കേന്ദ്രവും റബര്‍ബോര്‍ഡും വില്ലുപോലെ വളയുന്നത് കര്‍ഷകര്‍ കാണുന്നുണ്ട്.

റബര്‍ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുന്നത് കേന്ദ്രമോ, സംസ്ഥാനമോ എന്നത് സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറാണ്. പിണറായി സര്‍ക്കാര്‍ റബര്‍വില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ് (6%)എന്ന വസ്തുത ഇടതുസര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. റബര്‍ കര്‍ഷകരോടൊപ്പം നില്‌ക്കേണ്ട കേരള കോണ്‍ഗ്രസ് – എം കര്‍ഷകദ്രോഹ മുന്നണിയിലെത്തിയപ്പോള്‍ നിശബ്ദരായെന്നും സുധാകരന്‍ പറഞ്ഞു.

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

kerala

മടക്കാടിലെ ബി.ജെ.പി പ്രവർത്തകന്റെ വധം: സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു

Published

on

ജീ​പ്പി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ ചെ​ക്യാ​ട് മ​ണ​ക്ക​ട​വി​ലെ കു​ന്താ​ളൂ​ർ ഹൗ​സി​ൽ കെ.​കെ. രാ​ജ​ൻ (52) കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ഴു​വ​ൻ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​യും വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ടു.

പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ഇ​രി​വേ​രി​യി​ലെ പു​തി​യ പു​ര​യി​ൽ വി​നോ​ദ് കു​മാ​ർ, ച​പ്പാ​ര​പ്പ​ട​വി​ലെ കെ.​പി. ശ്രീ​ജേ​ഷ്, ഇ​രി​വേ​രി​യി​ലെ പാ​റോ​ൽ വീ​ട്ടി​ൽ പി. ​ഹാ​രി​സ്, കൂ​വ്വേ​രി സ്വ​ദേ​ശി​ക​ളാ​യ പി.​ടി. പ്ര​ശോ​ഭ്, പു​തി​യ​പു​ര​യി​ൽ പി.​എം. മ​നു​കു​മാ​ർ, പി.​കെ. വി​ശാ​ഖ്, ടി.​വി. അ​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ടെ​ത്തി വെ​റു​തെ​വി​ട്ട​ത്.

2014 ഡി​സം​ബ​ർ ഒ​ന്നി​ന് പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ന ദി​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്ന ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച ജീ​പ്പി​ന് നേ​രെ രാ​ത്രി ഒ​മ്പ​ത​ര​ക്ക് ഇ​രി​വേ​രി മ​ട​ക്കാ​ട് ടൗ​ണി​ന് സ​മീ​പ​ത്തു​ണ്ടാ​യ ക​ല്ലേ​റി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​ൻ ര​ണ്ട​ര മാ​സ​ത്തെ ചി​കി​ത്സ​ക്കൊ​ടു​വി​ൽ 2015 ഫെ​ബ്രു​വ​രി 14ന് ​മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​ജ​യ​റാം​ദാ​സും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഡ്വ. നി​ക്കോ​ളാ​സ് ജോ​സ​ഫും ഹാ​ജ​രാ​യി.

Continue Reading

kerala

ഒടുവിൽ ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി; പാർട്ടി പദവികളിൽനിന്നു നീക്കം

ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി.

Published

on

ഏറെ വിവാദങ്ങൾക്കൊടുവിൽ പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം.ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തത്.

ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി. ദിവ്യക്കെതിരായ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം എന്ന നിലയിലേക്ക് ചുരുങ്ങും.

നേരത്തെ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.പി.എം നീക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന്റേതായിരുന്നു തീരുമാനം.

എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സി.പി.എം നടപടിക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യ രാജിവെക്കുകയും ചെയ്തിരുന്നു.

നിലവില്‍ പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ റിമാന്‍ഡ് കസ്റ്റഡിയിലുള്ളത്. നവംബര്‍ 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തലശ്ശേരി സെഷന്‍സ് കോടതിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ റിമാന്‍ഡില്‍ വിട്ടത്.

Continue Reading

Trending