Connect with us

kerala

വോട്ട് ചെയ്യാൻ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെല്‍ത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖ, എംപി, എംഎല്‍എ തിരിച്ചറിയല്‍ കാർഡ്, തൊഴിലുറപ്പു തിരിച്ചറിയല്‍ കാർഡ് എന്നിവ ഉപയോഗിക്കാം.

എന്നാല്‍, വോട്ടർ പട്ടികയില്‍ പേരുള്ളവർക്കു മാത്രമേ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു വോട്ട് ചെയ്യാൻ കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം; മരിച്ചവരുടെ എണ്ണം മൂന്നായി

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

Published

on

കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തെ മരിച്ചിരുന്നു. അതേസമയം ഗുരുതരമായി പൊള്ളലേറ്റ മകന്‍ ഉണ്ണിക്കുട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

 

 

Continue Reading

kerala

പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

Published

on

പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുനര്‍ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. എന്നാല്‍ പാസ്പോര്‍ട്ടില്‍നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവനയുടെ മാതൃകയായ അനുബന്ധം (ജെ)

അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്‌ളറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 

Continue Reading

kerala

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്.

Published

on

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയെയാണ് കാണാതായത്. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകള്‍ റോഷ്ണി റാവത്തിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്.

കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കാനറിയാം. വര്‍ഷങ്ങളായി കുടുംബസമേതം ഇവര്‍ പത്തനംതിട്ടയിലാണ് താമസം.

പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി.

 

Continue Reading

Trending