Connect with us

kerala

നിലമ്പൂരില്‍ ആദിവാസി ഭൂസമരം 13 ദിവസം പിന്നിട്ടു; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച്‌ സമരക്കാര്‍

Published

on

2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരില്‍ മേയ് 10 ന് നിലമ്പൂരില്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. സമരം നയിക്കുന്ന ബിന്ദു വൈലാശേരി, അമ്മിണി എന്നിവര്‍ നിരാഹാരസമരം തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വനാവകാശ നിയമമനുസരിച്ചുള്ള ഭൂമി, ഭൂരഹിതരായ തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും ഏറ്റവും ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കണമെന്നതാണ് സമരം നടത്തുന്നവരുടെ ആവശ്യം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 275.13 ഏക്കര്‍ ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് ആദിവാസികള്‍ക്ക് കൈമാറാനായി നല്‍കിയിട്ടുണ്ട്. ഇതു വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അതനുസരിച്ച്‌ ലഭിച്ച 626 അപേക്ഷകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇത്രയും പേര്‍ക്കു ഒരേക്കര്‍ വീതം ഭൂമി നല്‍കാൻ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പകരം 10 മുതല്‍ 20 സെന്‍റ് വരെ ഭൂമി നല്‍കാമെന്നാണ് വാഗ്ദാനം. സബ്കളക്ടറും ഡെപ്യൂട്ടി കളക്ടറും നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. കളക്ടര്‍ നേരിട്ട് വരണമെന്ന കാര്യത്തില്‍ ആദിവാസികള്‍ ഉറച്ചു നിന്നു. സമരം വിജയം കാണാതെ പോകുന്നത് സമരം നടത്തുന്നവര്‍ ആദിവാസികള്‍ ആയതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമാണ്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സമരം അവസാനിപ്പിക്കുന്നതിനു വേണ്ട ചര്‍ച്ച നടത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.

kerala

ആലപ്പുഴ കളക്ടറേറ്റില്‍ ജാതി വിവേചനം; പട്ടികജാതിക്കാരായ ജീവനക്കാര്‍ക്ക് പ്രത്യേക രജിസ്റ്റര്‍

കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചത്.

Published

on

ആലപ്പുഴ കളക്ടറേറ്റില്‍ ജാതി വിവേചനം നടത്തിയതായി പരാതി. കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചത്. സ്ഥിരം ജീവനക്കാര്‍ ഒപ്പിടുന്ന ഹാജര്‍ ബുക്കില്‍ നിന്ന് വിലക്കിയെന്നും പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തി അപമാനിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആണ് പരാതി.

താത്ക്കാലിക ജീവനക്കാര്‍ക്കൊപ്പം ഒപ്പിടാനായിരുന്നു നിര്‍ദ്ദേശം.ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രത്യേക ഹാജര്‍ ബുക്ക് നല്‍കി. പട്ടികജാതിക്കാരായ രണ്ട് പേരെ മാത്രം ഉള്‍പ്പെടുത്തി രജിസ്റ്റര്‍ തയ്യാറാക്കി. എഡിഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാര്യമാക്കണ്ടയെന്ന് പറഞ്ഞെന്നും കളക്ടറും നടപടിയെടുത്തില്ല.

ജീവനക്കാരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരന്റെ ഭാര്യയും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Continue Reading

kerala

ഉമാതോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവം; ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്

കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

Published

on

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാതോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് അപകടമുണ്ടായ സംഭവത്തില്‍ ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്. നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ മൃദംഗ വിഷനാണെന്ന കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യാ ഉണ്ണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അപകടത്തില്‍ സ്റ്റേജ് ഉടമകളായ ജിസിഡിഎ, പൊലീസ്, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലന്ന് കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

kerala

കെ.സി.വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം; പോലീസില്‍ പരാതി നല്‍കി എംപി ഓഫീസ്

ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

Published

on

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രനാണ് എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.

Continue Reading

Trending