Connect with us

kerala

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്‍ 12 പദ്ധതികള്‍ പൂര്‍ത്തിയായി: ഗതാഗത മന്ത്രി നിതിന്‍ ജയറാം ഗഡ്കരി

ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു

Published

on

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 269.32 കിലോമീറ്റർ ദൈർഘ്യമുള്ള 12 പദ്ധതികൾ ഇതിനകം പൂർത്തിയായതായി ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്. ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവർഷത്തിൽ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികൾ അടുത്ത മാർച്ച് 30ന് പൂർത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.

kerala

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ഭക്ഷ്യധാന്യം കടത്തിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട കോന്നി സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ മാസം സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 800 ക്വിന്റല്‍ അരിയും ഗോതമ്പും കടത്തിയെന്ന് എഫ്‌ഐആര്‍ ഇട്ടിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേര്‍ത്തു.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യുക. അടേസമയം ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ ലോറി ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. .

Continue Reading

kerala

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: അഞ്ചു പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു.

Published

on

കോഴിക്കോട് കൊടുവള്ളി സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പറഞ്ഞു. ഇയാളെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. രമേശന്‍ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്ത തുക 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

ബുധനാഴ്ച രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാറിടിച്ച് വീഴ്ത്തി സംഘം സ്വര്‍ണം കവരുകയായിരുന്നു. 1.75 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാന്‍ ഉണ്ട്.

വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറാണ് കുറ്റകൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ചതെന്നും കണ്ടെത്തി.

Continue Reading

kerala

ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോങ്കോങ് സംവിധായിക ആന്‍ ഹൂയിക്ക്

ഏഷ്യയിലെ വനിതാ സംവിധായകരില്‍ പ്രമുഖയായ ആന്‍ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.

Published

on

ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തുമായ ആന്‍ ഹൂയിക്ക്. ഏഷ്യയിലെ വനിതാ സംവിധായകരില്‍ പ്രമുഖയായ ആന്‍ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.

ജൂലൈ റാപ്സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പിങ്സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 10 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഹോങ്കോങ്ങിലെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ സിനിമകള്‍ വളരെ പ്രശസ്തമാണ്. സാഹിത്യ അഡാപ്‌റ്റേഷനുകള്‍, ആയോധനകലകള്‍, അര്‍ദ്ധ-ആത്മകഥാ കൃതികള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, സാമൂഹിക പ്രതിഭാസങ്ങള്‍, രാഷ്ട്രീയ മാറ്റങ്ങള്‍, ത്രില്ലറുകള്‍.

 

Continue Reading

Trending