Connect with us

india

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി- വീഡിയോ

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ന് മധ്യപ്രദേശില്‍ എത്തും. ചീറ്റകളെയും വഹിച്ചുള്ള വാഹനങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് ഗോളിയാര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ഇനി ഇവയെ കോനോയി ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും.

7 ആണ്‍ ചീറ്റകളും 5 പെണ്‍ ചീറ്റകളുമാണ് സംഘത്തിലുള്ളത്. വംശനാശഭീഷണി നേരിടുന്ന ചീറ്റകളെ പുനലധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.

india

മഹാരാഷ്ട്രയില്‍ പള്ളിയില്‍ സ്‌ഫോടനം; രണ്ടുപേര്‍ അറസ്റ്റില്‍

ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം

Published

on

മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.

ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

india

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ പൂട്ടിച്ച് സര്‍ക്കാര്‍

പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്

Published

on

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്. അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്‌ലിംകളുടെ കടകള്‍ മാത്രമാണ് സീല്‍ ചെയ്തത്, ബാക്കിയുള്ളവരുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‌ലിംകളുടെ കടകള്‍ മാത്രം സീല്‍ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകള്‍ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകള്‍ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരന്‍ ചോദിച്ചു.

Continue Reading

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Trending