Connect with us

kerala

വനം മന്ത്രിയുടെ വാഗ്ദാനം വിഫലമാകുമ്പോള്‍ കാട്ടാനയുടെ ക്രൂരതക്കിരയായി നിരപരാധികള്‍

ഇടുക്കിയിലും വയനാട്ടിലുമാണ് ആനയുടെ ആക്രമണത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടത്.

Published

on

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറയുന്നതായി നിയമസഭയിൽ സർക്കാർ അവകാശപ്പെട്ടതിനു പിന്നാലെ, 24 മണിക്കൂറിനിടെ ഉണ്ടായ രണ്ട് കാട്ടാന ആക്രമണങ്ങൾ ഈ വാദം പൊളിച്ചടുക്കുന്നതാണ് കാണുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് ആനയുടെ ആക്രമണത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടത്. നാട്ടിൽ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രശ്‌നപരിഹാരത്തിന് നീക്കമെടുക്കുകയാണ്.

വയനാട്ടിലെ നൂൽപ്പുഴയിലാണ് ഏറ്റവും പുതിയ കാട്ടാന ആക്രമണം നടന്നത്. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. മാനുവും ഭാര്യയും കടയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മാനുവിന്‍റെ ഭാര്യയെ കുറച്ചു മുന്‍പാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ഷാൾ മാത്രമായിരുന്നു ആദ്യം കണ്ടെത്താന്‍ സാധിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മാനുവിന്‍റെ മൃതദേഹം കണ്ടത്. മാനുവിന്‍റെ ഭാര്യയെ കണ്ടത്താന്‍ സാധിക്കാത്തതിനാല്‍ കാട്ടാന ആക്രമിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി. പ്രദേശവാസികൾ വലിയ പ്രതിഷേധമാണ്  സംഘടിപ്പിക്കുന്നത്. വിഷയത്തില്‍ നിരവധി തവണയാണ് നാട്ടുകാര്‍ വനംവകുപ്പിന്‍റെ ശ്രദ്ധ കൊണ്ടുവരുവാന്‍ ശ്രമിച്ചത്. എന്നാ‍ല്‍ ജീവനുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥ ആകുന്നതല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാരും വനം വകുപ്പും എടുക്കുന്നില്ല. അതിനാല്‍ തന്നെയാണ് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ആളിക്കത്തിച്ചിരിക്കുന്നത്.

ഇടുക്കിയിലെ പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ നിന്നുള്ള സോഫിയ ആണ് കാട്ടാനയുടെ മറ്റൊരു ആക്രമണത്തിൽ ഇരയായത്. കാണാതായതിനെ തുടർന്ന് ഭർത്താവ് ഇസ്മായിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിട്ട് കണ്ട്  ആന ശല്യത്തെക്കുറിച്ച്  ഇസ്മായിൽപരാതിപ്പെട്ടിരുന്നു. സോളാർ വേലി സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ ഫോറസ്റ്റ് അധികൃതർ അയഞ്ഞ നിലപാട് തുടരുകയായിരുന്നെന്ന് ഇസ്മായിൽ ആരോപിക്കുന്നു.

വന്യമൃഗ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഒതുക്കി തീർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വന്യമൃഗ ആക്രമണങ്ങൾ അടക്കി നിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending