Connect with us

kerala

തൃശ്ശൂര്‍ പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി

ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു

Published

on

പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. പ്രദേശവാസികളായ നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു. കാണാതായവര്‍ക്കായി നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.

 

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമയുടെ ഭര്‍ത്താവും അറസ്റ്റില്‍

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

Published

on

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭര്‍ത്താവും കസ്റ്റഡിയില്‍. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി.

അന്വേഷണത്തില്‍ ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉള്ളതായും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. മലേഷ്യയില്‍നിന്ന് ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

ഈ മാസം തുടക്കത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമയും കെ.ഫിറോസും പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്. തസ്‌ലിമയുടെ ഫോണില്‍ നിന്നും ഇതിന് തെളിവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Published

on

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Continue Reading

Trending