Connect with us

Film

കേരള സ്‌റ്റോറിക്ക് സ്‌റ്റേ ഇല്ല, പ്രദര്‍ശനം തുടരാമെന്ന് ഹൈക്കോടതി

Published

on

ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി.

സിനിമയുടെ ട്രെയ്‌ലറില്‍ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി. കേരള സ്‌റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹരജി പരിഗണിക്കവെ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമര്‍ശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം, ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുമെന്ന് നിര്‍മാതാവ് അറിയിച്ചു. ചിത്രം സാങ്കല്‍പിക കഥയാണെന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുമെന്നും നിര്‍മാതാവ് കോടതിയില്‍ വ്യക്തമാക്കി.

crime

നെന്‍മാറ ഇരട്ടക്കൊല; പ്രതിക്കായി തിരച്ചിൽ തുടരുന്നു, പൊലീസിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച

ചെന്താമരയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

Published

on

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

അതേസമയം ചെന്താമരയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കൊല്ലപ്പെട്ട സുധാകരന്റെയും മാതാവ് ലക്ഷ്മിയുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് വനത്തിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

ചെന്താമര പോത്തുണ്ടിയിലെ സ്വന്തം വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചെന്താമരയ്ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.

നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്. ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരുന്നില്ല.

തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു.

ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

Continue Reading

Film

വീണ്ടും ഞെട്ടിക്കാൻ സിദ്ധാർത്ഥ് ഭരതൻ, ഒപ്പം ഉണ്ണി ലാലുവും; ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ട്രെയിലർ എത്തി

Published

on

പാലക്കാട്ടിലെ ഒരു നാട്ടിൻപുറത്തേ തറവാട്ടിൽ പൂജ നടക്കുന്നു. കുടുബാംഗങ്ങൾ ഒത്തുകൂടിയ ആ വേളയിൽ സംഭവിക്കുന്ന അസാധാരണമായ ചില കാര്യങ്ങൾ ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയിൽ ത്രില്ലിംഗ് എലമെന്റുകളോടെ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് “പറന്ന് പറന്ന് പറന്ന് ചെല്ലാൻ “.

ശ്രീജ ദാസ്, ലുക്മാൻ, സുധി കോപ്പ എന്നിവർ അഭിനയിച്ച നോ മാൻസ് ലാൻഡ് (No Man‘s land) എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന “ പറന്ന് പറന്ന് പറന്ന് ചെല്ലാൻ ”എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.

സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പറന്ന് പറന്ന്, ഒരു പട്ടം പോലെ സ്വാതന്ത്രത്തിന്റെ വാനിലുയരാൻ കഴിയാതെ പോകുന്ന ആഗ്രഹങ്ങൾ അപഹരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയെ കുടുംബ പശ്ചാത്താലത്തിൽ പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ ഇതിലൂടെ.

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ, രേഖാചിത്രത്തിന് ശേഷം ഉണ്ണി ലാലു, വിജയരാഘവൻ, എന്നിവരോടൊപ്പം സജിൻ ചെറുകയിൽ, സമൃദ്ധി താര,ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, രാധ ഗോമതി , തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Continue Reading

Film

എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം എനിക്ക് രണ്ട് സന്തോഷമാണ്; സുചിത്ര

എമ്പുരാന്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു

Published

on

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങിനിടെ എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. എമ്പുരാന്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു.

‘പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യന്‍സും ചേര്‍ന്നതാണ് ലൂസിഫര്‍. അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണെന്ന് ഉറപ്പാണ്. ഇതു പറയുമ്പോള്‍ എനിക്ക് രോമാഞ്ചം വരുകയാണ്. മാര്‍ച്ച് 27 ന് എമ്പുരാന്‍ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് ‘ – സുചിത്ര പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Continue Reading

Trending