Connect with us

News

ഒളിംപിക്സിന് ഇന്ന് തിരിതെളിയും

സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.

Published

on

മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​രി​സ് ന​ഗ​ര​ത്തി​നെ ചു​റ്റി​യൊ​ഴു​കു​ന്ന സെ​ൻ ന​ദി​യിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ​ട​ക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്.

10,500 അ​ത്‍ല​റ്റു​ക​ൾ നൂ​റോ​ളം നൗ​ക​ക​ളി​ലാ​ണ് അ​ണിനി​ര​ക്കു​ക. ആ​സ്റ്റ​ർ​ലി​റ്റ്സ് പാ​ല​ത്തി​ന​രി​കി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ജ​ർ​ദി​ൻ ഡെ​സ് പ്ലാ​ന്റ​സി​ൽ അ​വ​സാ​നി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി 11 മ​ണി​ക്കാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. പ​ഴ​യ പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ​യും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​രി​കി​ലൂ​ടെ​യുള്ള നദിയിലൂടെ 206 നൗ​ക​കൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക. ദീ​പം തെ​ളി​ച്ച ശേ​ഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും.
ലോക കായിക മാമാങ്കത്തിന്റെ ഏ​റ്റ​വും സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ദീ​പം തെ​ളി​യി​ക്ക​ലി​ൻ്റെ സ​സ്​​പെ​ൻ​സ് ഇപ്പോഴും തു​ട​രു​ക​യാ​ണ്. ഇ​തി​ഹാ​സ ഫു​ട്ബോള​ർ സി​ന​ദി​ൻ സി​ദാ​ന​ട​ക്ക​മു​ള്ള പേ​രു​ക​ളാ​ണ് ദീ​പം തെ​ളി​യി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ക​ലാ​വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും സം​ഘാ​ട​ക​ർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.
അ​ഞ്ചാം ത​വ​ണ ഒ​ളി​മ്പി​ക്സി​നെ​ത്തി​യ ടേബിൾ ​ടെ​ന്നി​സ് താ​രം അ​ജ​ന്ത ശ​ര​ത് ക​മ​ലും ര​ണ്ടു​വ​ട്ടം മെ​ഡ​ൽ നേ​ടി​യ ബാ​ഡ്മി​ന്റ​ൺ താ​രം പി വി സി​ന്ധു​വു​മാ​ണ് 117 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്റെ പ​താ​ക​യേ​ന്തു​ക. ദേ​ശീ​യ പ​താ​ക ആ​ലേ​ഖ​നം ​ചെ​യ്ത സാ​രി​യും ബ്ലൗ​സു​മാ​കും ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ധ​രി​ക്കു​ക. ത്രി​വ​ർ​ണ പ​താ​ക​യു​ടെ അ​ല​ങ്കാ​ര​മു​ള്ള ജാ​ക്ക​റ്റും പാ​ന്റ്സു​മാ​കും പു​രു​ഷ അ​ത്‍ല​റ്റു​കൾ ധരിക്കുക.

kerala

ട്രാഫിക് ഫൈൻ കിട്ടി’, വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി

ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Published

on

സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയോ ? എങ്കിൽ ജാഗ്രത വേണം.

ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്മെന്‍റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും.  ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാൽ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും  രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ല.  ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട്  സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

kerala

മണിക്കൂറില്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ മുന്നറിയിപ്പ്

40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Published

on

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പിൽ പറയുന്നത്. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Continue Reading

india

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക് ദാരുണാന്ത്യം

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

 മംഗളൂരില്‍ മൂന്ന് യുവതികളെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു.

മംഗലാപുരത്തുള്ള ഒരു റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയാണ് യുവതികള്‍ റിസോര്‍ട്ടിലെത്തിയത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന് ആഴമുള്ള വിവരം യുവതികള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

Continue Reading

Trending