X

കണ്ണീരൊപ്പാന്‍ ദുരന്തഭൂമിയിലെത്തി രാഹുലും പ്രിയങ്കയും; ദുരിതാശ്വാസ ക്യാമ്പിലെത്തി

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപിയും പ്രിയങ്കാ ​ഗാന്ധിയും ഉരുൾപൊട്ടൽ മേഖലയിലെത്തി. ചൂരൽമലയിലെ പ്രശ്നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാ​ഗത്തെത്തി. സാഹചര്യങ്ങൾ‌ നിരീക്ഷിച്ചു.

സൈനിക സേവനത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും.

webdesk13: